Leading News Portal in Kerala

രോഗിയുമായി പോയ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടൽ ജീവനക്കാരനായ 20 -കാരൻ മരിച്ചു|ambulance collide with scooter 20-year-old died | Kerala


Last Updated:

പക്ഷാഘാതം വന്ന രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസ് സ്കൂട്ടറിൽ കൂട്ടിയിടിക്കുകയായിരുന്നു

News18News18
News18

കോട്ടയം: തിരുവല്ലയിൽ ആംബുലൻസുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ഹോട്ടൽ ജീവനക്കാരനായ വയനാട് വൈത്തിരി സ്വദേശി മുഹമ്മദ് ഷിഫാൻ (20) ആണ് മരിച്ചത്. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ കച്ചേരിപ്പടിയിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. തിരുവല്ല കുരിശുകവലയിലെ ഓയാസിസ് ഹോട്ടലിലെ ജീവനക്കാരനായ ഷിഫാൻ സഞ്ചരിച്ച സ്കൂട്ടറിൽ, പക്ഷാഘാതം വന്ന രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസ് കൂട്ടിയിടിക്കുകയായിരുന്നു.

അപകടവിവരം അറിഞ്ഞ ഉടൻ തന്നെ മറ്റ് രണ്ട് ആംബുലൻസുകൾ സ്ഥലത്തെത്തി. പക്ഷാഘാതം വന്ന രോഗിയെ മറ്റൊരു ആംബുലൻസിലേക്ക് മാറ്റി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ ഷിഫാനെ ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. വയറിനും തലയ്ക്കും ഗുരുതരമായ പരിക്കേറ്റതിനാൽ ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ജൂബിലിവയൽ പള്ള്യാലിൽ ജലീലിന്റെയും സജ്നയുടേയും മകനാണ് മുഹമ്മദ് ഷിഫാൻ.