യാത്രക്കാരൻ അബോധാവസ്ഥയിൽ; മദീനയിലേക്കുള്ള വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് | Saudi Airlines Flight Forced to Land in Thiruvananthapuram | Kerala
Last Updated:
ജക്കാർത്തയിൽ നിന്നും മദീനയിലേക്ക് പോകുകയായിരുന്ന വിമാനമാണ് വഴിതിരിച്ചുവിട്ടത്
തിരുവനന്തപുരം: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മദീനയിലേക്കുള്ള സൗദി എയർലൈൻസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ജക്കാർത്തയിൽ നിന്നും മദീനയിലേക്ക് പോകുകയായിരുന്ന വിമാനമാണ് വഴിതിരിച്ചുവിട്ടത്. സൗദി 821 (B77 W) എന്ന വിമാനമാണ് ലാൻഡിങ് നടത്തിയത്.
വിമാനത്തിലെ 29 വയസ്സുള്ള ഒരു യാത്രക്കാരൻ ബോധരഹിതനാകുകയായിരുന്നു. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
Thiruvananthapuram,Kerala
October 19, 2025 8:01 PM IST
