മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് തസ്ലിമ നസ്റിൻ| Taslima Nasrin Pledges to Work for Human Values Until Death | Kerala
Last Updated:
എസൻസ് ഗ്ലോബൽ സമഗ്രസംഭാവനാ പുരസ്കാരം പ്രൊഫ. ടി ജെ ജോസഫിൽ നിന്ന് തസ്ലിമ നസ്റിൻ സ്വീകരിച്ചു
മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് എഴുത്തുകാരി തസ്ലിമ നസ്റിൻ. എസൻസ് ഗ്ലോബലിന്റെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. അക്രമത്തിൽ അറ്റുപോയി തുന്നിചേർത്ത തന്റെ കൈ കൊണ്ട് തസ്ലിമയ്ക്ക് അവാർഡ് നൽകാൻ സന്തോഷമുണ്ടെന്ന് അവാർഡ് സമർപ്പിച്ച പ്രൊഫ. ടി ജെ ജോസഫ് പറഞ്ഞു. അരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡാണ് തസ്ലിമ നസ്റിന് സമ്മാനിച്ചത്.
“31 വർഷമായി ഞാൻ പ്രവാസത്തിലാണ്. ഭീഷണികൾ അവസാനിക്കുന്നില്ല. എന്റെ നാടായ ബംഗ്ലാദേശിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ മതതീവ്രവാദമായിരുന്നു. ഇന്ന് എനിക്ക് വീട് എന്റെ ഹൃദയം തന്നെയാണ്. പക്ഷേ കീഴടങ്ങില്ല,” തസ്ലിമ നസ്റിൻ പറഞ്ഞു.
“ഞാൻ എല്ലാ മതങ്ങളെയും വിമർശിച്ചിട്ടുണ്ട്. മതം വനിതകളെ രണ്ടാം കിട പൗരന്മാരായാണ് കാണുന്നത്. മനുഷ്യാവകാശങ്ങൾക്കും ശാസ്ത്രീയ ചിന്തയ്ക്കും മതേതരത്വത്തിനും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്, ” അവർ പറഞ്ഞു.
‘ഫ്രീ തിങ്കർ ഓഫ് ദി ഇയർ’ പുരസ്കാരത്തിന് അർഹനായ ആരിഫ് ഹുസൈൻ തെരുവത്തിന് ഡോ. കെ എം ശ്രീകുമാർ 30,000 രൂപയും എസൻസ് മെഡാലിയനും സമ്മാനിച്ചു. ‘യങ് ഫ്രീ തിങ്കർ ഓഫ് ദി ഇയർ’ പുരസ്കാരം രാകേഷ് വി, പ്രസാദ് വേങ്ങര എന്നിവർ പങ്കിട്ടു.
Kochi [Cochin],Ernakulam,Kerala
October 20, 2025 2:07 PM IST
