പിതാവിനൊപ്പം സഞ്ചരിക്കവേ ബൈക്കിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് 12 വയസുകാരൻ മരിച്ചു|12 year old died in bus bike crash alappuzha | Kerala
Last Updated:
ബൈക്കിനു പിന്നിലിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു
ആലപ്പുഴ: തുറവൂരിൽ സ്വകാര്യ ബസിടിച്ച് 12 വയസ്സുകാരൻ മരിച്ചു. വയലാർ സ്വദേശി നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്. ദേശീയപാതയിൽ പത്മാക്ഷികവലയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ 8.30-നാണ് അപകടം നടന്നത്. പട്ടണക്കാട് ബിഷപ് മൂർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു ശബരീശൻ.
പിതാവിനും സഹോദരനുമൊപ്പം വയലാറിൽ നിന്ന് തുറവൂരിലേക്ക് ബൈക്കിൽ പോവുകയായിരുന്നു. പിന്നാലെ വന്ന സ്വകാര്യ ബസ് ബൈക്കിൽ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ടു. ബൈക്കിനു പിന്നിലിരുന്ന കുട്ടി പാതയിലേക്ക് തെറിച്ചുവീഴുകയും ബസിന്റെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരിക്കുകയുമായിരുന്നു. നിസാര പരിക്കുകളോടെ നിഷാദും ശബരീശന്റെ സഹോദരനും തുറവൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
Alappuzha,Alappuzha,Kerala
October 20, 2025 1:15 PM IST
