Leading News Portal in Kerala

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇനി മൂന്ന് ദിവസം കേരളത്തിൽ; ബുധനാഴ്ച ശബരിമല ദർശനം | President Droupadi Murmu Arrives in Kerala for Four-Day Visit Sabarimala Darshan on Wednesday | Kerala


Last Updated:

ബുധനാഴ്‌ച രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് പോകും

വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി സ്വീകരിക്കുന്നു
വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി സ്വീകരിക്കുന്നു

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്തെത്തി. നാലുദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.

വൈകിട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർ‌ലേക്കറും പത്നിയും മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ രാഷ്ട്രപതിയെ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്ന് താമസം. ബുധനാഴ്‌ച രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് പോകും.

10.20ന് നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് റോഡ് മാർഗം 11ന് പമ്പയിലെത്തും. ഗണപതിക്ഷേത്രത്തിൽ കെട്ടുനിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. ഫോർവീൽ ഡ്രൈവ് ഗൂർഖ വാഹനത്തിൽ സ്വാമി അയ്യപ്പൻ റോഡിലൂടെയായിരിക്കും യാത്ര. 12.20 മുതൽ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാൻ രാഷ്ട്രപതി സോപാനത്തുണ്ടാവുക. ദർശനത്തിനുശേഷം 1.10ന് പ്രധാന ഓഫീസ് കോംപ്ലക്സ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ രാഷ്ട്രപതി വിശ്രമിക്കും. മൂന്ന് മണിയോടെ നിലക്കലിലേക്ക് മടങ്ങും.

ശബരിമല ദർശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ നൽകുന്ന അ ത്താഴവിരുന്നിൽ പങ്കെടുക്കും. ‌23ന് 10.30ന് രാജ്‌ഭവനിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

തുടർന്ന് പാലാ സെയ്ൻ്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും. അന്ന് കുമരകത്താണ് താമസം. 24ന് എറണാകുളം സെയ്ന്റ് തേരേസാ സ് കോളജിലെ ചടങ്ങിൽ പങ്കെടുത്തശേഷം ഡൽഹിക്ക് മടങ്ങും.

Summary: President Droupadi Murmu has arrived in Thiruvananthapuram. The President reached Kerala for a four-day visit. The President arrived at the Thiruvananthapuram airport around 6:20 PM.