Leading News Portal in Kerala

കട്ടിലിന് അടിയിൽ 55 ബിയർ കുപ്പികൾ; തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ| Youth Congress Leader Arrested in Thiruvananthapuram with 55 Litres of Beer | Crime


Last Updated:

ബിവറേജും ബാറും അവധിയാകുന്ന ദിവസങ്ങളില്‍ ഇയാള്‍ അനധികൃതമായ മദ്യ വില്‍പന നടത്തിരുന്നതായി എക്‌സൈസ് സംഘം കണ്ടെത്തി. വന്‍ വിലയ്ക്ക് മദ്യം വില്‍ക്കുന്നതിന് ഇടയിലാണ് പ്രതിയെ പിടികൂടിയത്

തൻസീർ
തൻസീർ

തിരുവനന്തപുരം: അനധികൃതമായി മദ്യവിൽപന നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അറസ്റ്റിൽ. യൂത്ത് കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തന്‍സീറിനെയാണ് അനധികൃതമായി മദ്യം വിറ്റത്തിന് എക്‌സൈസ് സംഘം പിടികൂടിയത്.

ബിവറേജും ബാറും അവധിയാകുന്ന ദിവസങ്ങളില്‍ ഇയാള്‍ അനധികൃതമായ മദ്യ വില്‍പന നടത്തിരുന്നതായി എക്‌സൈസ് സംഘം കണ്ടെത്തി. വന്‍ വിലയ്ക്ക് മദ്യം വില്‍ക്കുന്നതിന് ഇടയിലാണ് പ്രതിയെ പിടികൂടിയത്.

ഇയാളില്‍ നിന്നും 55 ലിറ്റര്‍ ബിയര്‍ പിടിച്ചെടുത്തു. പ്രതിയുടെ വീട്ടിലെ കട്ടിലിന് അടിയില്‍ അടുക്കിയ നിലയിലാണ് ബിയര്‍ കുപ്പികള്‍ കണ്ടെത്തിയത്. നിലവിൽ പ്രതി റിമാന്‍ഡിലാണ്.

Summary: The Youth Congress Constituency Vice President has been arrested for illegal liquor sales. Tanseer, the Youth Congress Vattiyoorkavu Constituency Vice President, was apprehended by the Excise team for selling alcohol unlawfully. 55 litres of beer were seized from him. The beer bottles were found stacked under the accused’s bed at his house.