‘പിണറായി വിജയന് അയച്ചതെന്ന് പറഞ്ഞ് അസഭ്യ കവിത വൈറലാകുന്നു’; സൈബർ പൊലീസ് ശ്രദ്ധിക്കണമെന്ന് ജി സുധാകരൻ | G. Sudhakaran alleges obscene fake poem circulated in his name | Kerala
Last Updated:
മുഖ്യമന്ത്രി പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത എന്ന പേരിലാണ് ഈ അസഭ്യ കവിത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ തൻ്റെ പേരിൽ വ്യാജ അശ്ലീല കവിത പ്രചരിക്കുന്നതിനെതിരെ രംഗത്ത്. ഇത് തന്നെ അപമാനിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സൈബർ പൊലീസ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത എന്ന പേരിലാണ് ഈ അസഭ്യ കവിത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോഴിക്കോടുള്ള ഒരു സുഹൃത്താണ് ഈ വ്യാജ കവിത തൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും ജി. സുധാകരൻ വ്യക്തമാക്കി. സംഭവത്തിൽ അദ്ദേഹം പൊലീസിൻ്റെ ഇടപെടൽ തേടിയിട്ടുണ്ട്.
മുന്നറിയിപ്പ്:
ജാഗ്രത !
‘സ. പിണറായി വിജയന് ജി സുധാകരൻ അയച്ച കവിത വൈറലാകുന്നു’ എന്നു പറഞ്ഞ് ഇപ്പോൾ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാൻ അവരുടെ ഗ്രൂപ്പിൽ വന്നതായി അയച്ചുതന്നു.
കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ സർക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂർവ്വം എന്നെ അപമാനിക്കാൻ വേണ്ടിയാണ്.
സൈബർ പോലീസ് ഇത് ശ്രദ്ധിച്ചാൽ കൊള്ളാം. ഗുരുതരമായ സൈബർ കുറ്റമാണിത്.
Alappuzha,Kerala
October 22, 2025 8:36 PM IST
