Leading News Portal in Kerala

ചാണ്ടി ഉമ്മൻ ഹണ്ട് നോഡൽ കോർഡിനേറ്റർ മേഘാലയയുടെ ചുമതല; ഷമാ മുഹമ്മദിന് ഗോവ | Chandy Oommen is appointed as the Talent Hunt Nodal Coordinator for Meghalaya by AICC | Kerala


Last Updated:

കെപിസിസി പുനഃസംഘടനക്ക് പിന്നാലെ ഷമ മുഹമ്മദും പാർട്ടിയോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു

News18
News18

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മനെ എ.ഐ.സി.സി (ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി) ‘ടാലൻ്റ് ഹണ്ട് നോഡൽ കോർഡിനേറ്റർ’ ആയി നിയമിച്ചു. മേഘാലയയുടെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് എ.ഐ.സി.സി പുറത്തിറക്കി. ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയും നൽകിയിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കാതിരുന്നതിനെതിരെ ചാണ്ടി ഉമ്മൻ എം.എൽ.എ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം തൻ്റെ പിതാവിൻ്റെ (ഉമ്മൻ ചാണ്ടി) ഓർമദിനത്തിൽ താനുണ്ടായിരുന്ന സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് മാനസികമായി വിഷമിപ്പിച്ചെന്നും അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഈ വിമർശനങ്ങൾക്ക് പിന്നാലെയാണ് ചാണ്ടി ഉമ്മന് പുതിയ പദവി നൽകിയിട്ടുള്ളത്.

“എൻ്റെ പിതാവിൻ്റെ ഓർമ ദിവസം എന്നെ പാർട്ടി പദവിയിൽ നിന്ന് നീക്കി. എനിക്കതിൽ വലിയ മാനസിക വിഷമമുണ്ടാക്കി. ഇക്കാര്യത്തിൽ എന്നോട് ചോദിക്കുക പോലും ചെയ്തില്ല. എന്നോട് പറഞ്ഞിരുന്നെങ്കിൽ രാജിവെച്ച് ഒഴിഞ്ഞേനെ. അപമാനിക്കുന്ന രീതിയിലാണ് എന്നെ പുറത്താക്കിയത്. അപ്പോഴും ഞാൻ പാർട്ടി തീരുമാനത്തെ അംഗീകരിച്ച് പ്രതികരിച്ചു,” ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ചാണ്ടി ഉമ്മനെ കൂടാതെ, കെപിസിസി പുനഃസംഘടനക്ക് പിന്നാലെ ഷമ മുഹമ്മദും പാർട്ടിയോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു.