Leading News Portal in Kerala

മീശ വടിക്കണോ താടി വടിയ്ക്കണോയെന്ന് തീരുമാനിക്കുന്നത് ഡോക്ടറല്ലേ? പോരാളി ഷാജിയല്ലല്ലോ’; ഷാഫി പറമ്പില്‍ | Shafi Parambil said that it is the doctor who decides whether to shave the moustache or the beard, not Porali Shaji | Kerala


Last Updated:

പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിക്ക് പൊലീസും സിപിഎമ്മും നടത്തിയ വ്യാജ പ്രചാരണങ്ങളുടെ തെളിവു നൽകുമെന്ന് ഷാഫി പറഞ്ഞു

News18
News18

കോഴിക്കോട്: ശസ്ത്രക്രിയ ചെയ്തതിനെ തുടർന്നുണ്ടായ വിമർശനങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ. മീശവടിയ്ക്കണോ താടി വടിയ്ക്കണോയെന്ന് തീരുമാനിക്കുന്നത് ഡോക്ടാണ്, അല്ലാതെ പോരാളി ഷാജിയല്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

പരിക്കേറ്റാൽ, ഏതെങ്കിലും ആശുപത്രിയിലാണ് പോകേണ്ടത്. അല്ലാതെ, സിപിഎമ്മിന്റെ ഡയറക്ഷനു വേണ്ടി കാത്തു നിൽക്കില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. എത്ര ബാലിശമായ വാക്കുകകളാണ് അവർ ഉപയോ​ഗിക്കുന്നത്. ഏത് ആശുപത്രിയിൽ കാണിക്കണമെന്ന് സൈബർ സഖാക്കളാണോ, തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഏത് രീതിയിലാണ് ചെയ്യുന്നതെന്ന് അനസ്തേഷ്യസ് അല്ലേ… തീരുമാനിക്കുന്നത്. അല്ലാതെ പോരാളി ഷാജിയാണോ? സൈബർ സഖാക്കളുടെ കാര്യം മാത്രമല്ല. എൽഡിഎഫിന്റെ കൺവീനർ ചോദിക്കുകയാണ്, മൂക്കു പൊട്ടിയാൽ, സംസാരിക്കാൻ പറ്റുമോയെന്ന്. അതിനെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും ഷാഫി വ്യക്തമാക്കി.

താടി വടിച്ചൂടെ, മീശ വടിച്ചൂടെയെന്നൊക്കെയാണ് ചോദിക്കുന്നത്. അവർ വിണ്ഡിത്തം പറയുകയല്ല, ബോധപൂർവ്വം പറയുകയാണ്. മറ്റു പല വാർത്തകളും മറച്ചു പിടിക്കാനായും, പൊതുസമൂഹത്തിന് സംശയം ഉണ്ടാക്കുന്നതിനുമാണ് ഇങ്ങനെയൊക്കെ അവർ പറയുന്നത്. സർക്കാരിൽ നിന്നും ചികിത്സാ ചെലവും വാങ്ങിയിട്ടില്ല. രണ്ടു മൂന്നു കൊല്ലങ്ങൾക്ക് മുന്നെ ഒരു ഇൻഷുറൻസ് എടുത്തിരുന്നു. ഈ ചികിത്സാ ചിലവ് അതിലേക്ക് മാറ്റിയിരുന്നെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിക്ക് പൊലീസും സിപിഎമ്മും നടത്തിയ വ്യാജ പ്രചാരണങ്ങളുടെ തെളിവു നൽകും. പൊലീസിലെ ചിലർ ബോധപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് റൂറൽ എസ്പി വെളിപ്പെടുത്തിയിട്ടു പോലും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. പേരാമ്പ്രയിൽ സംഘർഷം ഒഴിവാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. എന്നാൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ അക്രമുണ്ടായതിന്റെ തുടർദിനങ്ങളിൽ പേരാമ്പ്രയിൽ യോഗം കൂടി ഭീഷണിപ്പെടുത്തുന്ന നിലപാടാണ് സിപിഎം നേതാക്കൾ സ്വീകരിച്ചതെന്നും ഷാഫി കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

മീശ വടിക്കണോ താടി വടിയ്ക്കണോയെന്ന് തീരുമാനിക്കുന്നത് ഡോക്ടറല്ലേ? പോരാളി ഷാജിയല്ലല്ലോ’; ഷാഫി പറമ്പില്‍