Leading News Portal in Kerala

‘അധ്യാപികമാർക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികൾക്ക്?’ ഹിജാബ് വിവാദത്തിൽ ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ | Thrissur orthodox bishop Yuhanon Meletius says uniform applies to students only as it is to lady teachers | Kerala


Last Updated:

ഹിജാബ് ധരിച്ചതിന് സ്കൂളിൽ നിന്നും മാനസിക പീഡനം നേരിടേണ്ടിവന്നുവെന്നാണ് വിദ്യാർത്ഥിനിയുടെ പിതാവ് പറയുന്നത്

News18News18
News18

തൃശൂര്‍: പള്ളുരുത്തിയിലെ സെന്റ് റീത്താസ് സുകൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. അധ്യാപകർക്കില്ലാത്ത എന്ത്‌ യൂണിഫോം നിബന്ധനയാണ് കുട്ടികൾക്കെന്നാണ് യൂഹാനോന്‍ മാർ മിലിത്തിയൂസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചോദിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അദ്ധ്യാപികമാർക്കില്ലാത്ത എന്ത്‌ യൂണിഫോം നിബന്ധനയാണു കുട്ടികൾക്ക്‌? കഴുത്തിൽ കുരിശുമാല, നെറ്റിയിൽ കുങ്കുമം, കയ്യിൽ ഏലസ്‌ ഒക്കെ നിരോധിക്കുമോ?

ഒക്ടോബർ ഏഴിന് സ്കൂളിലെ ഒരു വിദ്യാർഥി യൂണിഫോമിൽ അ‌നുവദിക്കാത്ത രീതിയിൽ ശിരോവസ്ത്രം ധരിച്ചതാണ് തർക്കത്തിനു തുടക്കം. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി കുട്ടിയുടെ രക്ഷിതാക്കൾ രം​ഗത്തെത്തിയത്. ഇതോടെ ഹിജാബ് വിഷയം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി മാറുകയായിരുന്നു.

ഹിജാബ് ധരിച്ചതിന് സ്കൂളിൽ നിന്നും മാനസിക പീഡനം നേരിടേണ്ടിവന്നുവെന്നാണ് വിദ്യാർത്ഥിനിയുടെ പിതാവ് പറയുന്നത്. കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പിതാവ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകി. എന്നാൽ സ്കൂൾ ഡയറിയിൽ നിഷ്കർഷിക്കുന്ന യൂണിഫോം ധരിക്കാത്തതിനാലാണ് നടപടി എടുത്തതെന്നാണ് സ്കൂൾ പ്രിൻസിപ്പലിന്റെ വിശദീകരണം.

ഹിജാബിന്റെ പേരിൽ ചില സംഘടനകൾ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അവധി നൽകിയതെന്നാണ് അധികൃതർ പറയുന്നത്. മറ്റ് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കരുതിയാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചതെന്നും സ്കൂൾ അധികൃതർ‌ പറഞ്ഞു. ഹിജാബ് വിഷയത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിന് പൊലീസ് സംരക്ഷണം അനുവദിച്ചിരിക്കുകയാണ് ഹൈക്കോടതി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘അധ്യാപികമാർക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികൾക്ക്?’ ഹിജാബ് വിവാദത്തിൽ ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ