Leading News Portal in Kerala

‘പിഎം ശ്രീ കരാറിനുപിന്നിൽ ഗൂഢാലോചന, മുന്നണിമര്യാദകൾ ലംഘിച്ചു’; ഡി രാജയ്ക്ക് അയച്ച കത്തിൽ ബിനോയ് വിശ്വം| Binoy Viswam Alleges Conspiracy Alliance Breach in PM Shri deal Writes to CPI General Secretary D Raja | Kerala


Last Updated:

വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തു. ധാരണ പത്രം ഒപ്പിട്ടതിലൂടെ എൽഡിഎഫിന്റെ കേന്ദ്രസർക്കാരിനെതിരായ പോരാട്ടം ദുർബലപ്പെട്ടുവെന്നും കത്തിൽ പറയുന്നു

ബിനോയ് വിശ്വം, വി ശിവൻകുട്ടി
ബിനോയ് വിശ്വം, വി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ടതിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തിലാണ് ഗുരുതര ആരോപണമുള്ളത്. ഈ തീരുമാനത്തിലൂടെ മുന്നണി മര്യാദകൾ ലംഘിച്ചെന്നും കത്തിൽ പറയുന്നു.

ഇതും വായിക്കുക: പിഎം ശ്രീ പദ്ധതി; എബിവിപി മന്ത്രി വി ശിവന്‍കുട്ടിയെ കണ്ട് അനുമോദനം അറിയിച്ചു

സിപിഐയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. മന്ത്രിസഭയിലും എല്‍ഡിഎഫിലും സിപിഐ ഈ വിഷയത്തില്‍ കേരളത്തില്‍ കടുത്ത നിലപാട് അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്‌.

Summary: The Kerala State Secretary of the CPI, Binoy Viswam, has alleged a massive conspiracy behind the signing of the PM Shri agreement. The serious allegation is contained in a letter he sent to the Party General Secretary, D. Raja. The letter also states that this decision violated the norms of the political alliance.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘പിഎം ശ്രീ കരാറിനുപിന്നിൽ ഗൂഢാലോചന, മുന്നണിമര്യാദകൾ ലംഘിച്ചു’; ഡി രാജയ്ക്ക് അയച്ച കത്തിൽ ബിനോയ് വിശ്വം