മുല്ലപ്പെരിയാർ ഡാമിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം; പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു Bomb threat message to Mullaperiyar Dam Police and bomb squad inspect | Kerala
Last Updated:
തൃശൂർ കളക്ടറേറ്റിൽ ഇ മെയിൽ വഴിയാണ് അജ്ഞാത സന്ദേശമെത്തിയത്
മുല്ലപ്പെരിയാർ ഡാമിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. തൃശൂർ കളക്ടറേറ്റിൽ ഇ മെയിൽ വഴിയാണ് അജ്ഞാത സന്ദേശമെത്തിയത്.ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. വ്യാജ സന്ദേശമാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലമാണ് മുല്ലപ്പെരിയാർ. ഡിവൈഎസ്പി നേതൃത്വത്തിലുള്ള പൊലീസ് സ്റ്റേഷനും ഡാമിന്റെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നുണ്ട്.
ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹർജി നൽകിയത്. വിഷയത്തിൽ മറുപടി തേടിക്കൊണ്ടാണ് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചത്.
October 13, 2025 1:43 PM IST
മുല്ലപ്പെരിയാർ ഡാമിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം; പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു