ഒളിച്ചോടി വിവാഹം കഴിയ്ക്കാൻ സഹായിച്ച സുഹൃത്തിനൊപ്പം ഭാര്യ ഒളിച്ചോടി; പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിയെ മർദിച്ച് ഭർത്താവ് | Husband Arrested for Assaulting Wife After Elopement in Adoor | Crime
Last Updated:
അഞ്ചു വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമായിരുന്നു ഭാര്യയുടെ ഒളിച്ചോട്ടം
അടൂർ: ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ മർദിച്ച കേസിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അടൂർ സ്വദേശിയാണ് കസ്റ്റഡിയിലായ ഭർത്താവ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രണയിച്ച് വിവാഹിതരായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച്, ഇവരുടെ വിവാഹത്തിന് സഹായിച്ച യുവാവിനൊപ്പം ഒളിച്ചോടിയത്. അഞ്ചു വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമായിരുന്നു ഇത്. യുവതിയെ കാണാനില്ലെന്ന് ഭർത്താവിൻ്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും ആൺസുഹൃത്തിനെയും കണ്ടെത്തുകയായിരുന്നു. ഇതറിഞ്ഞ് വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തുകയും ചെയ്തു.
ഇന്നലെ യുവതിയുടെയും ആൺസുഹൃത്തിൻ്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ഭർത്താവ് യുവതിയെ മർദിച്ചത്. മർദനത്തിനിടെ താഴെ വീണ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് ഭർത്താവിനെ പിടികൂടി കസ്റ്റഡിയിലെടുത്തു.
Adoor,Pathanamthitta,Kerala
October 25, 2025 3:01 PM IST
ഒളിച്ചോടി വിവാഹം കഴിയ്ക്കാൻ സഹായിച്ച സുഹൃത്തിനൊപ്പം ഭാര്യ ഒളിച്ചോടി; പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിയെ മർദിച്ച് ഭർത്താവ്
