വിരമിക്കാൻ ഒരുമാസം ബാക്കി നിൽക്കെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി ജീവനൊടുക്കി | KSEB officer found dead in river one month away from retirement in kannur | Kerala
Last Updated:
ഇന്നലെ രാത്രിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥൻ വീട്ടിൽ നിന്ന് പുറത്തുപോയത്
കണ്ണൂരിൽ വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു. കാടാച്ചിറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ.എം. ഹരീന്ദ്രൻ (56) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴരയോടെ മമ്പറം പഴയ പാലത്തിൽ നിന്ന് ഹരീന്ദ്രൻ ചാടുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കണ്ടെത്തി.
ഹരീന്ദ്രന്റെ കാർ പാലത്തിന് സമീപം പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. മൊബൈൽ ഫോണും വാഹനത്തിനുള്ളിലുണ്ടായിരുന്നു. ചെരുപ്പ് പാലത്തിൽ അഴിച്ചു വെച്ച നിലയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇദ്ദേഹം വീട്ടിൽ നിന്ന് പുറത്തുപോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
October 25, 2025 9:39 PM IST
