Leading News Portal in Kerala

കോളജ് വിദ്യാർഥിനിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ|police officer arrested for Indecent exposure to college student departmental action recommended | Crime


Last Updated:

റോഡരികിൽ നിർത്തിയിട്ട കാറിലിരുന്ന് കോളേജിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി

News18
News18

തിരുവനന്തപുരം: കോളേജ് വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് പാറശാല പോലീസ് അറിയിച്ചു. വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിപിഒ കുന്നത്തുകാൽ മൂവേരിക്കര മണ്ണാംകോട് സ്വദേശി രഞ്ജിത്തിനെതിരെയാണ് (41) നടപടിക്ക് ശുപാർശ ചെയ്യുക.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. റോഡരികിൽ നിർത്തിയിട്ട കാറിലിരുന്ന് കോളേജിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി.

സംഭവത്തെ തുടർന്ന് പാറശാല പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾക്ക് ശുപാർശ നൽകുമെന്ന് പാറശാല പോലീസ് വ്യക്തമാക്കി.