Leading News Portal in Kerala

വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയോടുള്ള ദേഷ്യത്തിൽ രണ്ടാനച്ഛൻ രണ്ടാം ക്ലാസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി|Stepfather strangles seven-year-old girl after quarrel with wife in Karnataka | Crime


Last Updated:

ദമ്പതികൾ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു

News18
News18

കർണാടക: ബെംഗളൂരുവിൽ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് രണ്ടാനച്ഛൻ ഏഴു വയസുകാരിയായ മകളെ കൊലപ്പെടുത്തി. കുമ്പളഗൗഡ സ്വദേശിയായ ദർശനാണ് കൊലപാതകം നടത്തിയത്. ഏഴു വയസുകാരിയായ സിരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തുകയാണ്. ദർശന്റെ ഭാര്യ ശിൽപ്പ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നാല് മാസങ്ങൾക്ക് മുൻപാണ് ദർശനും ശിൽപ്പയും തമ്മിലുള്ള വിവാഹം നടന്നത്.

വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ശിൽപ്പയും ദർശനും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെയും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ശേഷം ശിൽപ്പ ജോലിക്ക് പോയി. വൈകിട്ട് സ്കൂൾ വിട്ടെത്തിയ കുട്ടി ദർശനോട് എന്തോ ചോദിക്കുകയും ഇതിൽ പ്രകോപിതനായ യുവാവ് കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനു ശഷം പ്രതി വീട് പുറത്ത് നിന്ന് പൂട്ടി രക്ഷപ്പെട്ടു.

വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശിൽപ്പയാണ് മകളെ ചോരയിൽ കുളിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ശിൽപ്പയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഒളിവിൽ പോയ ദർശനെ എത്രയും വേഗം കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയോടുള്ള ദേഷ്യത്തിൽ രണ്ടാനച്ഛൻ രണ്ടാം ക്ലാസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി