‘എനിക്കൊക്കെ RSS സുഹൃത്തുക്കളുണ്ട്, പക്ഷേ ഒരൊറ്റ സഖാവിനും RSS-കാർ സുഹൃത്തുക്കളായിട്ടില്ല’: കെ.ടി ജലീൽ | no cpm man has an RSS man as friend says kt Jaleel | Kerala
Last Updated:
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ ആർ.എസ്.എസ്. നേതാക്കളുടെയോ ബി.ജെ.പി. നേതാക്കളുടെയോ വിവാഹങ്ങളിൽ ഇതുവരെ പങ്കെടുത്തിട്ടുണ്ടോ എന്നും ജലീൽ ചോദിച്ചു
തിരുവനന്തപുരം: കോൺഗ്രസുകാർക്ക് ആർ എസ് എസ് സുഹൃത്തുക്കളുണ്ടെന്ന് കെ.ടി. ജലീല്‍ എംഎല്‍എ. ആർ.എസ്.എസ് പ്രവർത്തകരുമായി കോൺഗ്രസും സി.പി.എമ്മും പുലർത്തുന്ന ബന്ധത്തെയും കുറിച്ച് കെ.ടി ജലീൽ പറഞ്ഞു. സഖാക്കൾ വ്യക്തിഗത സൗഹൃദങ്ങളിൽ പോലും ആർ.എസ്.എസ്. പ്രവർത്തകരിൽ നിന്ന് അകലം പാലിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു.
നമുക്കൊക്കെ ആർ എസ് എസ് സുഹൃത്തുക്കളുണ്ട്, പക്ഷേ ഒരൊറ്റ സഖാവിനും ആർ എസ് എസുകാർ സുഹൃത്തുക്കളായിട്ടില്ല. കമ്മ്യൂണിസ്റ്റുകാരായിട്ടുള്ള, ജന്മം കൊണ്ട് ഹിന്ദുക്കളായിട്ടുള്ള ധാരാളം പേരെ എനിക്കറിയാം. ഇവർക്ക് ആർക്കെങ്കിലും ആർ എസ് എസുകാരൻ സുഹൃത്തായിട്ടുണ്ടോ?
അവരുടെ കല്ല്യാണത്തിനുപോലും സാധാരണരീതിയിൽ പോകാറില്ല. കോൺഗ്രസുകാർക്ക് അതൊന്നും പ്രശ്നമില്ല. കോൺഗ്രസുകാരം സംബന്ധിച്ച് ഏതു കല്യാണത്തിനും പോകും. ആർ എസ് എസ് ആണോ, മറ്റേതെങ്കിലും പാർട്ടിയാണോയെന്നെന്നും ഞാൻ നോക്കില്ല. ആർ.എസ്.എസ്. പ്രവർത്തകരുടെ വീടുകളിലെ വിവാഹങ്ങളിൽ പോലും സഖാക്കൾ സാധാരണഗതിയിൽ പോകാറില്ല. അതേസമയം, കോൺഗ്രസുകാരെ സംബന്ധിച്ചിടത്തോളം ആർ.എസ്.എസ്. ആണോ മറ്റ് പാർട്ടിക്കാരാണോ എന്നൊന്നും നോക്കാതെ അവർ എല്ലാ വിവാഹങ്ങളിലും പങ്കെടുക്കാറുണ്ട്.
ആർ.എസ്.എസ്സുമായി ഒരു നിലയ്ക്കും വിട്ടുവീഴ്ച ചെയ്യാതെ, “ഇഞ്ചോടിഞ്ച് ഫൈറ്റ് ചെയ്ത് നിൽക്കുന്നത്” സി.പി.ഐ.എം. ആണെന്ന് അദ്ദേഹം പരോക്ഷമായി പറഞ്ഞു. തനിക്കടക്കം പലർക്കും ആർ.എസ്.എസ്സിലും ബി.ജെ.പിയിലും സുഹൃത്തുക്കളുണ്ടെങ്കിലും, സഖാക്കൾക്ക് സൗഹൃദവലയം ഇല്ലാത്തത് ഈ വിട്ടുപോകാത്ത നിലപാടിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സി.പി.ഐ.എം. നേതാക്കൾ ആർ.എസ്.എസ്. നേതാക്കളുടെയോ ബി.ജെ.പി. നേതാക്കളുടെയോ വിവാഹങ്ങളിൽ ഇതുവരെ പങ്കെടുത്തിട്ടുണ്ടോ എന്നും ജലീൽ ചോദ്യമുയർത്തി. സി.പി.ഐ.എമ്മിന്റെ ഈ സമീപനമാണ് ‘അന്തർധാര’ പോലുള്ള വിമർശനങ്ങൾക്ക് വഴിവയ്ക്കുമ്പോൾ ആരെയാണ് വിശ്വസിക്കേണ്ടത് എന്ന ചോദ്യത്തിലേക്ക് നയിക്കുന്നതെന്നും ജലീൽ കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
October 26, 2025 3:53 PM IST
