Leading News Portal in Kerala

കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച; പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ വി ഡി സതീശന് ഉണ്ണിയപ്പംകൊണ്ട് തുലാഭാരം| VD Satheesan Thulabharam with Unniyappam at Panmana Subrahmanya Swamy Temple | Kerala


Last Updated:

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം

പന്മന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വി ഡി സതീശൻ തുലാഭാരം നടത്തുന്നു
പന്മന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വി ഡി സതീശൻ തുലാഭാരം നടത്തുന്നു

കൊല്ലം: പ്രതിപക്ഷനേതാവ് വി ഡി സതീശൻ സ്കന്ദഷഷ്ഠിദിനമായ തിങ്കളാഴ്ച കൊല്ലം പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തി തുലാഭാരം നടത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സതീശൻ വിജയിച്ചാൽ തുലാഭാരം നടത്താമെന്ന് പന്മനയിലെ കോൺഗ്രസ് പ്രവർത്തകർ നേര്‍ന്നിരുന്നു.

ഉച്ചയ്ക്ക് 1.30ന് ക്ഷേത്രത്തിലെത്തിയ പ്രതിപക്ഷനേതാവിനെ വാദ്യമേളങ്ങളോടെയാണ് സ്വീകരിച്ചത്. അദ്ദേഹം ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ചശേഷം ദർശനം നടത്തി. തുടർന്ന് ഉണ്ണിയപ്പംകൊണ്ട് തുലാഭാരം നടത്തി.പ്രധാന ദിവസമായ സ്കന്ദഷഷ്ഠിക്കുതന്നെ ദക്ഷിണ പളനി എന്നറിയപ്പെടുന്ന പന്മന ക്ഷേത്രത്തിൽ തുലാഭാരം നടത്താൻ സാധിച്ചത് ദേവന്റെ അനുഗ്രഹമായി കാണുന്നെന്ന് സതീശൻ പറഞ്ഞു.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം. കൊട്ടാരക്കര ക്ഷേത്രത്തില്‍ ഉണ്ണിയപ്പമുണ്ടാക്കുന്ന ജീവനക്കാര്‍ പന്മന ക്ഷേത്രത്തിലെത്തിയാണ് തുലാഭാരത്തിനുവേണ്ട ഉണ്ണിയപ്പം തയ്യാറാക്കിയത്. എണ്ണായിരത്തിലധികം ഉണ്ണിയപ്പം വേണ്ടിവന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങിനു സാക്ഷികളായി.

പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകഷ്ണൻ, കെപിസിസി ജനറൽ സെക്രട്ടറി പി ജർമിയാസ്, ഡിസിസി വൈസ് പ്രസിഡന്റ് ആർ അരുൺ രാജ്, കോലത്ത് വേണുഗോപാൽ, പന്മന ജി വേലായുധൻകുട്ടി, എസ് ലാലു, ആർ ജയകുമാർ, ചവറ ഹരീഷ്‌കുമാർ, ജിത്ത് എന്നിവരും മറ്റ് നേതാക്കളും അദ്ദേഹത്തെ സ്വീകരിച്ചു.

Summary: Leader of the Opposition, V. D. Satheesan, performed the ‘Thulabharam’ (a ritualistic weighing ceremony) at the Panmana Subrahmanya Swamy Temple in Kollam on Monday, the day of Skanda Shashti. Congress workers in Panmana had vowed to perform the Thulabharam if Satheesan won the previous assembly elections. The Thulabharam was performed using Unniyappam from the Kottarakkara Ganapathi Temple.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച; പന്മന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ വി ഡി സതീശന് ഉണ്ണിയപ്പംകൊണ്ട് തുലാഭാരം