കേസില്‍ നിന്നൊഴിവാക്കാൻ 5 ലക്ഷം കൈക്കൂലി വാങ്ങിയ ഇൻസ്പെക്ടർ അറസ്റ്റില്‍| Police Inspector Caught Red-Handed Arrested for Taking Rs 5 Lakh Bribe to Exempt from Case | Crime
Last Updated:
മുൻപ് കളിയിക്കാവിള സ്റ്റേഷനിലായിരുന്നപ്പോൾ, മോഷണക്കേസിലെ പ്രതിയുടെ കൈയിൽ നിന്ന് 20 പവൻ തട്ടിയതായും ഇയാൾക്കെതിരെ പരാതിയുണ്ട്.
നാഗർകോവിൽ: കേസിൽ നിന്ന് രക്ഷപ്പെടുത്താൻ 1.15 ലക്ഷം രൂപ കൈകൂലി വാങ്ങിയ പോലീസ് ഇൻസ്‌പെക്ടറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ നേഷമണി നഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറായ അൻപ് പ്രകാശാണ് (58) അറസ്റ്റിലായത്. രണ്ടുപേരെ മർദിച്ചതായി കാട്ടി ഹിന്ദു തമിഴർ പാർട്ടിയുടെ ജില്ലാ അധ്യക്ഷൻ രാജനെതിരെ ആശാരിപ്പള്ളം പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. എന്നാൽ താൻ കുറ്റവിമുക്തനാണെന്ന് ചൂണ്ടികാട്ടി രാജൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എസ് പി സ്റ്റാലിൻ, സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇൻസ്‌പെക്ടർ അൻപ് പ്രകാശിനെ ചുമതലപ്പെടുത്തി.
എന്നാൽ ഇയാൾ കേസിൽ നിന്ന് പേര് നീക്കം ചെയ്യാൻ രാജനോട് 5 ലക്ഷം രൂപ കൈക്കൂലി ചോദിക്കുകയായിരുന്നു. തുടർന്ന് ആദ്യം 50,000 രൂപയും പിന്നീട് 45,000 രൂപയും ഇയാൾക്ക് നൽകിയതായി രാജൻ പറയുന്നു. ബാക്കി തുകയും ആവശ്യപ്പെട്ട് ശല്യം ചെയ്തതോടെ രാജൻ ജില്ലാ വിജിലൻസ് ഡിവൈഎസ്പി ഹെലലിന് പരാതി നൽകി. തുടർന്ന് വിജിലൻസ് നൽകിയ പണം ഇയാളുടെ വീട്ടിലെത്തി കൈമാറുന്നതിനിടെ അൻപ് പ്രകാശ് അറസ്റ്റിലാവുകയായിരുന്നു.
മുൻപ് കളിയിക്കാവിള സ്റ്റേഷനിലായിരുന്നപ്പോൾ, മോഷണക്കേസിലെ പ്രതിയുടെ കൈയിൽ നിന്ന് 20 പവൻ തട്ടിയതായും ഇയാൾക്കെതിരെ പരാതിയുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ, ബോധക്ഷയം വന്ന അൻപ് പ്രകാശിനെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Summary: The Vigilance Department arrested a Police Inspector for accepting a bribe of ₹1.15 lakh to save a person from a case. The arrested individual is Anbu Prakash (58), the Inspector of Police at the Nagercoil Neshamani Nagar Police Station.
Nagercoil,Kanniyakumari,Tamil Nadu
October 28, 2025 10:30 AM IST
