കാർഷിക സർവകലാശാല ഫീസ് വർധന: സിപിഐ വകുപ്പിനെതിരെ SFI സമരം| SFI Protests Against CPI-Led Department Over Agriculture University Fee Hike | Kerala
Last Updated:
പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ എ ഐ എസ് എഫും എ ഐ വൈ എഫും സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്ഐ കൃഷിവകുപ്പിനെതിരായ സമരം തുടങ്ങുന്നത്
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ വിദ്യാഭ്യാസവകുപ്പിനെതിരെ സിപിഐ യുവജന, വിദ്യാർത്ഥി സംഘടനകൾ സമരം ശക്തമാക്കുന്നതിനിടെ, സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്ഐ. കാർഷിക സർവകലാശാലാ ഫീസ് വർധന ഉയർത്തിക്കാട്ടിയാണ് എസ്എഫ്ഐയുടെ സമരം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാർഷിക സർവകലാശാലയിലേക്ക് മാർച്ച് സംഘടിപ്പിക്കും.
അതേസമയം പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ തള്ളി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. പദ്ധതിയിൽ ഒപ്പുവച്ചാൽ കേന്ദ്രം നിശ്ചയിച്ചത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ ചിലർ മത്സരിക്കുകയാണ്. അതില്‍ പത്രമാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും കൂടിയുണ്ടെന്നും പദ്ധതിയില്‍ ഒപ്പുവച്ചാല്‍ പാഠ്യപദ്ധതിയെല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചുനല്‍കുന്നത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമാണെന്നും മന്ത്രി വിശദമാക്കി.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
October 28, 2025 10:50 AM IST
