പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മാതാപിതാക്കളെയും ഉപദ്രവിച്ച 19കാരന്‍ പിടിയില്‍ | 19-year-old arrested for assault on 14-year-old girl in Alappuzha | Crime
Last Updated:
പ്രായപൂർത്തിയായാൽ വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ലൈംഗിക അതിക്രമം
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിൽ 14 വയസ്സുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. സംഭവത്തിൽ കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് പിടികൂടിയത്.
പ്രായപൂർത്തിയായാൽ വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് ഇയാൾ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ ഒളിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയ പെൺകുട്ടിയുടെ മാതാപിതാക്കളെ പ്രതി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി.
സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-1ൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Alappuzha,Kerala
October 28, 2025 6:42 PM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മാതാപിതാക്കളെയും ഉപദ്രവിച്ച 19കാരന്‍ പിടിയില്‍
