നാട മുറിക്കാൻ കത്രികയില്ല! നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാതെ പി കെ കുഞ്ഞാലിക്കുട്ടി മടങ്ങി| No Scissors for Ribbon Cutting PK Kunhalikutty Returns Without Inaugurating Municipal Shopping Complex | Kerala
Last Updated:
ഉദ്ഘാടകനെ കുറിച്ചുള്ള വിശേഷണത്തിൽ ഗുരുതരമായ തെറ്റും സംഭവിച്ചു
മലപ്പുറം: കോടികൾ മുടക്കി നിർമിച്ച തിരൂരങ്ങാടി നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം നാടമുറിക്കാൻ കത്രികയില്ലാതെ വന്നതോടെ അലങ്കോലമായി മാറി. ഇന്നലെ രാവിലെ ചെമ്മാട് നടന്ന പരിപാടിയിലാണ് സംഭവം. ഉദ്ഘാടകനെ കുറിച്ചുള്ള വിശേഷണത്തിൽ ഗുരുതരമായ തെറ്റും സംഭവിച്ചു.
പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. ഉദ്ഘാടത്തിനായി നാട കെട്ടി നിർത്തുകയും എൽഇഡി സ്ക്രീനോട് കൂടിയ വേദിയും തയാറാക്കി വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും സംഘവും എത്തിയപ്പോഴാകട്ടെ നാട മുറിക്കാൻ കത്രികയുണ്ടായിരുന്നില്ല. സംഘാടകർ പരസ്പരം പഴിചാരിയപ്പോഴേക്കും കത്രികയ്ക്കായി കുറച്ചുനേരം കാത്തുനിന്ന ഇവർ പരിപാടി നടക്കുന്ന വേദിയിലേക്ക് നീങ്ങി.
അവിടെ എത്തിയപ്പോഴാകട്ടെ അതിനെക്കാൾ വലിയ അമളിയാണ് ശ്രദ്ധയിൽപ്പെട്ടത്. സ്റ്റേജിലെ എൽഇഡി വാളിൽ പ്രതിപക്ഷ ഉപനേതാവ് എന്നതിന് പകരം പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശേഷണമാകട്ടെ ‘ഉഷണനാവ്’ എന്നായിരുന്നു. നേരത്തെത്തന്നെ തീരുമാനിച്ച പരിപാടിയുടെ ഉദ്ഘാടനത്തിന്റെ പ്രചാരണങ്ങൾ ഗംഭീരമായാണ് നടത്തിയത്. പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. വലിയതോതിൽ അനൗൺസ്മെന്റും നടത്തി. കൂടാതെ ഗാനമേളയും ഒരുക്കിയിരുന്നു.
Malappuram,Malappuram,Kerala
October 29, 2025 7:54 PM IST
നാട മുറിക്കാൻ കത്രികയില്ല! നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാതെ പി കെ കുഞ്ഞാലിക്കുട്ടി മടങ്ങി
