Leading News Portal in Kerala

നെയ്യാറ്റിൻകരയിൽ മീൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; കുട്ടികൾ അടക്കം 35 പേർ ചികിത്സയിൽ | 35 people, including children, are undergoing treatment for food poisoning in Neyyattinkara | Kerala


Last Updated:

മീൻ പഴകിയതാണോ അതോ രാസവസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു

News18
News18

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മീൻ കഴിച്ചതിനെ തുടർന്ന് കുട്ടികൾ അടക്കം 35 പേർ‌ക്ക് ഭക്ഷ്യവിഷബാധ. ചെമ്പല്ലി മീൻ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തുള്ള വിവിധ മാർക്കറ്റുകളിൽ നിന്നും മീൻ‌ വാങ്ങിയവർക്കാണ് വിഷബായുണ്ടായത്.

ദേഹാസ്വാസ്ഥ്യം ഉണ്ടായവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ്, കാരക്കോണം മെഡിക്കൽ കോളേജ്, നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കുട്ടികളടക്കമുള്ളവർക്ക് ഇന്നലെ രാത്രിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മീൻ പഴകിയതാണോ അതോ രാസവസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു.