സൈബർ തട്ടിപ്പ് തടയാൻ പുതിയ വിലാസവുമായി ബാങ്കുകൾ | Banks introduce new web address to prevent cyber fraud | Money
Last Updated:
സൈബർ സുരക്ഷ ഉറപ്പാക്കാനും ഡിജിറ്റൽ ബാങ്കിംഗ് മേഖലയിൽ ഉപഭോക്തൃവിശ്വാസം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള റിസർവ് ബാങ്കിൻ്റെ ഏറ്റവും പുതിയ നീക്കമാണിത്
പ്രധാന ബാങ്കുകളും പുതിയ വിലാസവും
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വിലാസത്തിന്റെ ഒടുവിൽ fin.in എന്ന് ചേർക്കാൻ നിർദേശമുണ്ട്. ഇത് നടപ്പാക്കാനുള്ള അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. വെബ് വിലാസങ്ങളുടെ ചുമതല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജി (ഐഡിആർബിടി) ക്കായിരിക്കും.
രാജ്യത്ത് വൻതോതിൽ വർധിച്ചു വരുന്ന സൈബർ അനുബന്ധ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പുതിയ ‘bank.in’ ഡൊമെയ്ൻ അവതരിപ്പിച്ചത്. യഥാർത്ഥ ബാങ്കിംഗ് വെബ്‌സൈറ്റുകളെയും വ്യാജ വെബ്‌സൈറ്റുകളെയും തിരിച്ചറിയാൻ ഈ സംവിധാനം ഉപഭോക്താക്കൾക്ക് സഹായകരമായിരിക്കും.
സൈബർ സുരക്ഷ ഉറപ്പാക്കാനും ഡിജിറ്റൽ ബാങ്കിംഗ് മേഖലയിൽ ഉപഭോക്തൃവിശ്വാസം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ആർ.ബി.ഐയുടെ ഏറ്റവും പുതിയ നീക്കമാണിത്.
October 31, 2025 12:30 PM IST
