Leading News Portal in Kerala

പെണ്‍കുട്ടിയെയും സുഹൃത്തിനെയും വീഡിയോകാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയ DYFI പ്രാദേശിക നേതാവ് അറസ്റ്റില്‍| DYFI Leader Held for Threatening Girl With Video Stealing Gold and Money in Kollam | Crime


Last Updated:

മനേഷ് സദാചാര ഗുണ്ട ചമഞ്ഞു തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും, പണം നൽകിയില്ലെങ്കിൽ ചിത്രീകരിച്ച മൊബൈൽ ഫോൺ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു

മനേഷ്
മനേഷ്

കൊല്ലത്ത് വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി സ്വർണാഭരണവും പണവും തട്ടിയെടുത്ത ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. പട്ടാഴി വടക്കേക്കര മേഖല പ്രസിഡന്റും കെഎസ്ആർടിസി താൽകാലിക ജീവനക്കാരനുമായ മനേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സദാചാര ഗുണ്ടായിസത്തിലൂടെ ഇയാൾ പണം തട്ടുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. മനേഷിനെ ആക്രമിച്ച കേസിൽ 10പേർക്ക് എതിരെയും ശാസ്താംകോട്ട പോലീസ് കേസെടുത്തിട്ടുണ്ട്.

ശാസ്താംകോട്ട തടാക തീരത്ത് ഇരുന്ന പെൺകുട്ടിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മനേഷ് സദാചാര ഗുണ്ട ചമഞ്ഞു തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും, പണം നൽകിയില്ലെങ്കിൽ ചിത്രീകരിച്ച മൊബൈൽ ഫോൺ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. പരാതിക്കാരനായ യാസീനും പെൺസുഹൃത്തുമായി തടാക തീരത്ത് ഇരുന്നപ്പോൾ പ്രതി ചിത്രീകരിച്ച മൊബൈൽ ദൃശ്യങ്ങൾ കാട്ടി ഭീഷണി മുഴിക്കി. തുടർന്ന് വിദ്യാർത്ഥിനിയുടെ സ്വർണമോതിരവും 500 രൂപയും കൈവശപ്പെടുത്തിയതിനുശേഷം ഇരുവരെയും പറഞ്ഞുവിട്ടു. യാസീൻ പെൺകുട്ടിയെ വീട്ടിലാക്കിയ ശേഷം സുഹൃത്തുക്കളുമായി തടാകതീരത്ത് എത്തി മനേഷിനെ ആക്രമിച്ച് സ്വർണഭരണങ്ങൾ തിരികെ വാങ്ങുകയായിരുന്നു.

അക്രമം കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെ ശാസ്താംകോട്ട പോലീസ് സ്ഥലത്ത് എത്തി മനേഷിനെ അറസ്റ്റ് ചെയ്തു. സംഘം ചേർന്ന് മനീഷിനെ ആക്രമിച്ചതിന് ഇയാളുടെ പരാതിയിൽ 10 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

പെണ്‍കുട്ടിയെയും സുഹൃത്തിനെയും വീഡിയോകാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയ DYFI പ്രാദേശിക നേതാവ് അറസ്റ്റില്‍