Leading News Portal in Kerala

റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം; പോർട്ടർ അറസ്റ്റിൽ | Actress harassment at Kochi Railway Station is a serious crime | Crime


Last Updated:

തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയാണ് അറസ്റ്റിലായത്

News18
News18

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ പോർട്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശിയായ അരുൺ (32) ആണ് അറസ്റ്റിലായത്. 24 വയസ്സുള്ള നടിയുടെ പരാതിയെ തുടർന്ന് റെയിൽവേ അധികൃതർ അരുണിനെ സസ്പെൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്ലാറ്റ്‌ഫോമിലേക്കു കടക്കാനായി നടി റെയിൽവേ ലൈൻ ക്രോസ് ചെയ്യുന്നതിനിടെ, പിന്നാലെ എത്തിയ അരുൺ നിർത്തിയിട്ട ട്രെയിനിനുള്ളിലൂടെ കടന്നുപോകാമെന്നു പറഞ്ഞ് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. എസി കോച്ചിന്റെ വാതിൽ തുറന്ന് നടിയെ അപ്പുറത്തേക്ക് കടത്തിവിടുകയും തുടർന്ന് ട്രാക്കിലേക്ക് ഇറങ്ങുമ്പോൾ സഹായിക്കാം എന്ന വ്യാജേന നടിയുടെ ബാഗിൽ പിടിച്ച്, പിന്നീട് ദേഹത്തേക്ക് കടന്നുപിടിക്കുകയുമായിരുന്നു.

നടി ഉടൻ തന്നെ റെയിൽവേ അധികാരികളോട് പരാതി നൽകുകയും പിന്നീട് പേട്ട പൊലീസ് സ്റ്റേഷനിനിലും പരാതി കൊടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.