Leading News Portal in Kerala

പാലക്കാട് ഇരട്ട സഹോദരന്മാർ കുളത്തിൽ മുങ്ങി മരിച്ചു | Twin brothers drowned in a pond in palakkad | | Kerala


Last Updated:

നീന്തൽ അറിയാമായിരുന്നിട്ടും എങ്ങനെ അപകടം സംഭവിച്ചു എന്നതിൽ വ്യക്തതയില്ല

News18
News18

പാലക്കാട്: ചിറ്റൂർ അണിക്കോട് ക്ഷേത്രക്കുളത്തിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു. അണിക്കോട് സ്വദേശി കാശിവിശ്വനാഥന്റെ 14 വയസ്സുള്ള മക്കളായ രാമൻ, ലക്ഷ്മണൻ എന്നിവരുടെ മൃതദേഹങ്ങളാണ് കുളത്തിൽ കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് മുതൽ ഇരുവരെയും കാണാതായിരുന്നു. കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. കാണാതായ കുട്ടികളെ കണ്ടെത്താൻ നാടൊന്നാകെ തിരച്ചിൽ നടത്തിയെങ്കിലും ഇന്ന് രാവിലെയാണ് ആദ്യം ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ രാമന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

ഇവർ സഞ്ചരിച്ച സ്കൂട്ടറും കരയിൽ അഴിച്ചുവെച്ച വസ്ത്രങ്ങളും കണ്ടെത്തിയതാണ് കുട്ടികൾ കുളത്തിൽ ഉണ്ടാകാമെന്ന നിഗമനത്തിലേക്ക് അധികൃതരെ എത്തിച്ചത്. നീന്തൽ അറിയാമായിരുന്നിട്ടും എങ്ങനെ അപകടം സംഭവിച്ചു എന്നതിൽ വ്യക്തതയില്ല. ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റേയാളും അപകടത്തിൽപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം.