‘മുസ്ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി SNDP Yogam General Secretary Vellappally Natesan against the Muslim League and Transport Minister KB Ganesh Kumar | Kerala
Last Updated:
കെഎസ്ആര്‍ടിസിയില്‍ തുഗ്ലക് ഭരണമായെന്നും വെള്ളാപ്പള്ളി നടേശൻ
മുസ്ലീം ലീഗിനും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനുമെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്നും വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാര്‍ തറ മന്ത്രിയാണെന്ന് അധിക്ഷേപിച്ച വെള്ളാപ്പള്ളി കെഎസ്ആര്‍ടിസിയില്‍ തുഗ്ലക് ഭരണമായെന്നും വിമർശിച്ചു. കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗുകാര്‍ക്ക് മനുഷ്യത്വമില്ലെന്നും അവര്‍ക്കാണോ വോട്ടു കൊടുക്കേണ്ടതെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുസ്ലിം ലീഗിന്റെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നും മുസ്ലിം ലീഗിന്റെ ഭരണം വന്നാല്‍ നമ്മള് നാടുവിടേണ്ടി വരുമെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പേരില്‍ തന്നെ മുസ്ലിം എന്നാണ് എന്നിട്ട് മതേതര കൂട്ടായ്മയെന്ന് പറയും. മുസ്ലിം അല്ലാത്ത ഒരു എംഎല്‍എ മുസ്ലിം ലീഗില്‍ ഉണ്ടോയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
November 02, 2025 10:19 PM IST
