Leading News Portal in Kerala

മദ്യപിച്ച യാത്രക്കാരൻ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട 19 കാരി നട്ടെല്ല് തകർന്ന് ഗുരുതരാവസ്ഥയിൽ|19 year old woman seriously injured after felling from running train in drunken passenger attack | Crime


Last Updated:

ഞായറാഴ്ച രാത്രിയിൽ ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്തെക്ക് പോയ കേരള എക്സ്പ്രസിൽ വർക്കലയിലാണ് സംഭവം

News18
News18

തിരുവനന്തപുരം: വർക്കലയിൽ മദ്യപിച്ച് ട്രെയിനിൽ കയറിയയാൾ യുവതിയെ ട്രാക്കിലേക്ക് ചവിട്ടിത്തെറിപ്പിച്ചു. ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്തെക്ക് പോയ കേരള എക്സ്പ്രസിലാണ് സംഭവം. നട്ടെല്ലിന് സാരമായി പരിക്കേറ്റ പാലോട് സ്വദേശിനി സോനയെ (19) അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പനച്ചിമൂട് വടക്കുംകര സ്വദേശി സുരേഷ്കുമാറിനെ (48) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി 8.30-ഓടെ വർക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയിലുള്ള അയന്തി പാലത്തിന് സമീപമാണ് സംഭവം നടന്നത്. വർക്കല സ്റ്റേഷനിൽ വെച്ച് ജനറൽ കംപാർട്ട്‌മെന്റിൽ കയറിയ സുരേഷ്കുമാർ മദ്യലഹരിയിൽ മോശമായി പെരുമാറിയത് സോനയും സുഹൃത്തും ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. തുടർന്ന് പ്രകോപിതനായ പ്രതി യുവതിയെ ട്രെയിനിന് പുറത്തേക്ക് ചവിട്ടി തള്ളുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബാത്ത് റൂമിൽ പോയി പുറത്തേക്ക് വന്നപ്പോഴാണ് യുവതിയെ തള്ളിയിട്ടതെന്ന് സോനയുടെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്നെയും തള്ളിയിടാൻ പ്രതി ശ്രമിച്ചതായും അവർ കൂട്ടിച്ചേർത്തു. ട്രാക്കിന് പുറത്തേക്ക് വീണ സോനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം ഉള്ളതിനാൽ നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. മരുന്നുകളോട് യുവതിയുടെ ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അറസ്റ്റിലായ സുരേഷ്കുമാറിനെ റെയിൽവേ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

മദ്യപിച്ച യാത്രക്കാരൻ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട 19 കാരി നട്ടെല്ല് തകർന്ന് ഗുരുതരാവസ്ഥയിൽ