മൂവാറ്റുപുഴയിൽ ഷംഷാബാദ് ബിഷപ്പിന്റെ കാറിനെ ആക്രമിച്ച 2 പേർ പിടിയിൽ| Two Arrested in Muvattupuzha for Attacking Shamshabad Bishops Car | Crime
Last Updated:
മൂവാറ്റുപുഴ സിഗ്നലില്‍ ബിഷപ്പിന്റെ കാറിനു കുറുകെ ലോറിയിട്ട ശേഷം ഡ്രൈവർ ആക്രമിക്കുകയായിരുന്നു
മൂവാറ്റുപുഴയില്‍ ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാർ തടഞ്ഞുനിർത്തി ആക്രമണം നടത്തിയ രണ്ടു പേർ പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയിൽ വീട്ടിൽ അൻവർ നജീബ് (23), വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാംപറമ്പിൽ വീട്ടിൽ ബാസിം നിസാർ (22) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ ബിഷപ്പിന്റെ കാറിനെ ലോറി പിന്തുടർന്നു. മൂവാറ്റുപുഴ സിഗ്നലില്‍ ബിഷപ്പിന്റെ കാറിനു കുറുകെ ലോറിയിട്ട ശേഷം ഡ്രൈവർ ആക്രമിക്കുകയായിരുന്നു. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തു. പോലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയപ്പോഴേക്കും ലോറി ഡ്രൈവര്‍ സ്ഥലംവിട്ടു. കാര്‍ ആക്രമിച്ച ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.
Muvattupuzha,Ernakulam,Kerala
November 06, 2025 3:06 PM IST
