തിരുവനന്തപുരത്ത് നഗരസഭ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കത്തിൽ കോൺഗ്രസ് കോർ കമ്മിറ്റി അധ്യക്ഷൻ രാജിവെച്ചു| Manakad Suresh has resigned from the post of Nemom Mandalam Core Committee President | Kerala
Last Updated:
സ്ഥാനാർഥി പ്രഖ്യാപനത്തിൽ കെപിസിസി മാനദണ്ഡം ലംഘിച്ചതിനെ തുടർന്നാണ് രാജിക്കത്തെന്ന് മണക്കാട് സുരേഷ്
തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കെ.പി.സി.സിയിൽ പൊട്ടിത്തെറി. പ്രതിഷേധ സൂചകമായി നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം മണക്കാട് സുരേഷ് രാജിവെച്ചു. നേമം സീറ്റിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് രാജി.
നേമത്ത് ഷജീറിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് താൻ രാജിവെച്ചതെന്ന് മണക്കാട് സുരേഷ് വ്യക്തമാക്കി. കെ.പി.സി.സി. പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും അദ്ദേഹം രാജിക്കത്ത് കൈമാറിയിട്ടുണ്ട്.
സ്ഥാനാർഥി പ്രഖ്യാപനത്തിൽ കെപിസിസി മാനദണ്ഡം ലംഘിച്ചതിനെ തുടർന്നാണ് രാജിക്കത്തെന്ന് മണക്കാട് സുരേഷ് പറഞ്ഞു.
Thiruvananthapuram,Kerala
November 06, 2025 3:54 PM IST
തിരുവനന്തപുരത്ത് നഗരസഭ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കത്തിൽ കോൺഗ്രസ് കോർ കമ്മിറ്റി അധ്യക്ഷൻ രാജിവെച്ചു
