ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി പരസ്യ സഖ്യം; അറിഞ്ഞിട്ടില്ലെന്ന് യുഡിഎഫ് കോട്ടയം ജില്ലാ നേതൃത്വം | udf makes public alliance with jamaat islami welfare party in kottaym erattupetta | Kerala
Last Updated:
വെൽഫെയർ പാർട്ടിക്ക് പുറമെ. എസ് ഡി പി ഐക്കും ഏറെ സ്വാധീനമുള്ളതാണ് കോട്ടയം ജില്ലയിലെ ആറ് നഗരസഭകളിലൊന്നായ ഈരാറ്റുപേട്ട
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ വെൽഫെയർ പാർട്ടിയുമായി പരസ്യ സഖ്യത്തിൽ യുഡിഎഫ്. ഇതിന്റെ ഭാഗമായി രണ്ട് വാർഡുകളിൽ യുഡിഎഫ് പിന്തുണയിൽ വെൽഫെയർ പാർട്ടി മത്സരിക്കും. എന്നാൽ പോസ്റ്റർ പതിച്ചു തുടങ്ങിയിട്ടും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം പറയുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുമായി ഈരാറ്റുപേട്ട നഗരസഭയിൽ കഴിഞ്ഞ തവണ ധാരണയിൽ ആയിരുന്നു യുഡിഎഫ് .
28 അംഗ നഗരസഭയിലെ വാർഡ് 13 (നടക്കൽ) വാർഡ് 6 (മാതാക്കൽ) എന്നിവടങ്ങളിലാണ് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ യുഡിഎഫ് സഖ്യത്തിൽ മത്സരിക്കുന്നത്.
വെൽഫെയർ പാർട്ടിക്ക് പുറമെ. എസ് ഡി പി ഐക്കും ഏറെ സ്വാധീനമുള്ളതാണ് കോട്ടയം ജില്ലയിലെ ആറ് നഗരസഭകളിലൊന്നായ ഈരാറ്റുപേട്ട
ഇത്തവണ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണക്കില്ലെന്ന് യുഡിഎഫ് പ്രസ്താവിച്ചിരുന്നു. കോഴിക്കോട് ജില്ലയിലടക്കം വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണയുണ്ടാകില്ലെന്ന് മുസ്ലീം ലീഗും കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.
കോഴിക്കോട് ജില്ലയിൽ ഒരു ജില്ലാ പഞ്ചായത്ത് സീറ്റ് അടക്കം 33 സീറ്റിൽ കഴിഞ്ഞ തവണ ധാരണയുണ്ടായിരുന്നു. മലപ്പുറത്ത് 35 ഇടത്തും കഴിഞ്ഞ തവണ ധാരണയുണ്ടായിരുന്നു. മലപ്പുറത്ത് 25 സീറ്റും കോഴിക്കോട് 11 സീറ്റുമാണ് കഴിഞ്ഞ തവണ വെൽഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചത്.
നിലവിലെ സാഹചര്യത്തിൽ ഇതാണ് നല്ലതെന്നും മുന്നണിക്ക് അകത്തുള്ളവരുമായി മാത്രം സീറ്റ് ധാരണ മതിയെന്നാണ് തീരുമാനമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ വ്യക്തമാക്കി. തീരുമാനം സംസ്ഥാനത്ത് മുഴുവൻ ബാധകമാണ്. കോൺഗ്രസ് ഒറ്റക്ക് അല്ല, ലീഗുമായി ചേർന്ന് യുഡിഎഫ് ആണ് തീരുമാനം എടുത്തത് എന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു
Kottayam,Kerala
November 06, 2025 6:04 PM IST
ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി പരസ്യ സഖ്യം; അറിഞ്ഞിട്ടില്ലെന്ന് യുഡിഎഫ് കോട്ടയം ജില്ലാ നേതൃത്വം
