Leading News Portal in Kerala

ഇടപ്പള്ളിയില്‍ കാര്‍ മെട്രോ പില്ലറില്‍ ഇടിച്ച് രണ്ടു വിദ്യാർത്ഥികൾ മരിച്ചു; കാറിന്റെ അലോയ് വീല്‍ ഊരിത്തെറിച്ചു| car hits Metro pillar in edappally 2 students killed and 2 critically injured | Kerala


Last Updated:

ആലുവ ഭാഗത്തു നിന്നും വന്ന കാർ ആദ്യം ഡിവൈഡറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മെട്രോ പില്ലറിലേക്ക് ഇടിച്ചു കയറുകയായിരുന്നു

News18
News18

കൊച്ചി: ഇടപ്പള്ളി ബാങ്ക് ജംഗ്ഷനിൽ കാർ മെട്രോ പില്ലറിൽ ഇടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. ആലപ്പുഴ സ്വദേശികളായ മുനീർ, ഹറൂൺ ഷാജി എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യാക്കൂബ്, ആദിൽ എന്നീ വിദ്യാർഥികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇരുവരെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ 3.30-ഓടെയാണ് അപകടം നടന്നത്. ആലുവ ഭാഗത്തു നിന്നും വന്ന കാർ ആദ്യം ഡിവൈഡറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മെട്രോ പില്ലറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിൻ്റെ മുൻഭാഗവും ഒരു വശവും പൂർണമായി തകർന്നു. ആഘാതത്തിൽ അലോയ് വീലടക്കം ഊരിത്തെറിച്ചെങ്കിലും മുൻവശത്തെ എയർബാഗുകൾ പുറത്തുവന്നില്ല എന്നതും അപകടത്തിന്റെ തീവ്രത കൂട്ടി. ഡ്രൈവർ സീറ്റിലിരുന്ന വിദ്യാർഥി ഉറങ്ങിപ്പോയതോ, അമിതവേഗമോ, റോഡിലെ കുഴി ശ്രദ്ധിക്കാതെ പോയതോ ആവാം അപകടകാരണമെന്നാണ് ട്രാഫിക് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. കൂടാതെ, അപകടത്തിൽപ്പെട്ട കാർ സൈലന്റ്‌സർ ഉൾപ്പെടെ മൊത്തത്തിൽ ആൾട്ടറേഷൻ വരുത്തിയ വാഹനമായിരുന്നു എന്നും ട്രാഫിക് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ഇടപ്പള്ളിയില്‍ കാര്‍ മെട്രോ പില്ലറില്‍ ഇടിച്ച് രണ്ടു വിദ്യാർത്ഥികൾ മരിച്ചു; കാറിന്റെ അലോയ് വീല്‍ ഊരിത്തെറിച്ചു