Leading News Portal in Kerala

ശബരിമല കാനനപാത നേരത്തെ തുറക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി High Court rejects demand to open Sabarimala forest path early | Kerala


Last Updated:

സംരക്ഷിത വനമേഖലയെന്നതും കാലാവസ്ഥ ഉള്‍പ്പടെയുള്ള കാര്യങ്ങളും പരിഗണിച്ച് മാത്രമേ കാനന പാതയിലൂടെയുള്ള യാത്ര അംഗീകരിക്കാനാവൂ എന്നും ഹൈക്കോടതി

News18
News18

ശബരിമല കാനനപാത നേരത്തെ തുറക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. നവംബർ 17ന് ദര്‍ശനത്തിന് ബുക്ക് ചെയ്ത ഭക്തന് രണ്ട് ദിവസം മുന്‍പ് നവംബർ15ന് തന്നെ പാത തുറന്നുനല്‍കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സംരക്ഷിത വനമേഖലയെന്നതും കാലാവസ്ഥ ഉള്‍പ്പടെയുള്ള കാര്യങ്ങളും പരിഗണിച്ച് മാത്രമേ കാനന പാതയിലൂടെയുള്ള യാത്ര അംഗീകരിക്കാനാവൂ എന്നും ഹൈക്കോടതി.

കോൺഗ്രസ് എംഎൽഎ മാത്യൂ കുഴല്‍നാടനായിരുന്നു ഹർജിക്കാരന് വേണ്ടി ഹാജരായത്.മാത്യൂ കുഴല്‍നാടനെ പോലെയുള്ള അഭിഭാഷകര്‍ എല്ലാവശങ്ങളും പഠിച്ച ശേഷമാണ് ഇത്തരം ഹര്‍ജിയുമായി വരുന്നതെന്നാണ് പ്രതീക്ഷയെന്നും ഹൈക്കോടതി പറഞ്ഞു.

നവംബർ 17ന് മാത്രമേ കാനനപാത തുറക്കാനാവൂ എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചത്.