Leading News Portal in Kerala

ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾ ഹൈക്കോടതി വിലക്കി; എരുമേലിയിലും രാസകുങ്കുമ വിൽപന നിരോധനം High Court bans use of small shampoo packets in Sabarimala sale of chemical saffron also banned | Kerala


Last Updated:

ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഹൈക്കോടതി നിർദേശം നൽകി

News18
News18

ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾ ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്.ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പമ്പയിലും സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമത്തിന്റെ വിൽപനയും കോടതി നിരോധിച്ചു. ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഹൈക്കോടതി നിർദ്ദേശം നൽകി.

മണ്ഡല-മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാനിരിക്കെ തീർഥാടനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കുകയായിരുന്നു ദേവസ്വം ബെഞ്ച്. തീർഥാടനത്തിനുള്ള 52 ഇടത്താവളങ്ങളിലേയും ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ദേവസ്വം ബോർഡിന് കോടതി നിർദേശിച്ചു.ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ സംബന്ധിച്ച സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ട് കോടതി പരിഗണിച്ചു. വലിയതോട്ടിലെ മാലിന്യം നീക്കം ചെയ്തതായി എരുമേലി ഗ്രാമപഞ്ചായത്ത് കോടതിയെ അറിയിച്ചു.

എരുമേലിയിൽ എത്തുന്ന ഭക്തരിൽ വലിയൊരു വിഭാഗം പേട്ടയ്ക്കു മുൻപും ശേഷവും വലിയതോട്ടിൽ കുളിക്കാറുണ്ട്. തോട്ടിൽ മാലിന്യം കണ്ടെത്തിയതിനെ തുടർന്ന് അത് നീക്കം ചെയ്തതായി പഞ്ചായത്ത് അറിയിച്ചു.