ശബരിമല സ്വർണക്കൊള്ള പ്രതിയുടെ ഭാര്യയുടെയും രണ്ടു പ്രതികളുടെയും സാക്ഷിയുടേയും മരണങ്ങളിലെ വിവരങ്ങൾ തേടുന്നു|Mysterious death of wife of sabarimala gold heist accused and three others may be probed | Crime
Last Updated:
പ്രതിയുടെ ആദ്യ ഭാര്യയുടെ മരണം സംബന്ധിച്ച് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പഴയ കേസിനെക്കുറിച്ചാണ് വിവരശേഖരണം
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം ഉദ്യോഗസ്ഥന്റെ ഭാര്യയുടെയുെം മൂന്നു പേരുടേയും ദുരൂഹ മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി. 36 വർഷം മുമ്പ് നടന്ന സംഭവത്തിലാണ് വിവരം തേടിയത്. സ്വർണ മോഷണത്തിന് അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം സംബന്ധിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പഴയ കേസിനെക്കുറിച്ചാണ് വിവരശേഖരണം.
അയ്മനം പരിപ്പ് ദേവസ്വത്തിൽ 1988 –89 വർഷത്തിൽ സുധീഷ് സബ് ഗ്രൂപ്പ് ഓഫീസർ ആയി ജോലി നോക്കുമ്പോഴാണ് സംഭവം. കോട്ടയത്തെ വാടകവീടിനു സമീപം തോട്ടിലെ കുളിക്കടവിന്റെ കരയിൽ ഭാര്യയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് കേസിലെ പ്രതികളിൽ രണ്ടു പേരും സാക്ഷിയായിരുന്ന ദേവസ്വം ബോർഡ് ജീവനക്കാരനും ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. സുധീഷിന്റെ സുഹൃത്തായിരുന്ന ഒരു പൊലീസുകാരനും മകനും കേസിൽ ഉൾപ്പെട്ടിരുന്നു.
Kottayam,Kottayam,Kerala
November 09, 2025 8:29 AM IST
ശബരിമല സ്വർണക്കൊള്ള പ്രതിയുടെ ഭാര്യയുടെയും രണ്ടു പ്രതികളുടെയും സാക്ഷിയുടേയും മരണങ്ങളിലെ വിവരങ്ങൾ തേടുന്നു
