Leading News Portal in Kerala

ഭാര്യ അനന്തരവനൊപ്പം ഒളിച്ചോടി; ഭർത്താവ് ഭാര്യയുടെ സാരിയിൽ ജീവനൊടുക്കി|Wife eloped with nephew husband end his life in wife’s saree | Crime


Last Updated:


തന്റെ മൂന്ന് പെൺകുട്ടികളെയും കൊണ്ടാണ് യുവതി 22-കാരനായ അനന്തരവനൊപ്പം ഒളിച്ചോടിയതെന്ന് പോലീസ് അറിയിച്ചു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കാൻപുർ: ഭാര്യ അനന്തരവനോടൊപ്പം ഒളിച്ചോടിപ്പോയതറിഞ്ഞ യുവാവ് ജീവനൊടുക്കി. അശോക് അഹിർവാർ (35) ആണ് ഭാര്യയുടെ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ചത്. മഹോബ ജില്ലയിലെ കുൽപാഹാഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുഗിര ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ബന്ധുക്കളാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ യുവാവിനെ ആദ്യം കണ്ടത്.

അശോകും ഭാര്യ പൂജ അഹിർവാറും 2013-ൽ ആണ് വിവാഹിതരാവുന്നത്. ഇവർക്ക് മൂന്ന് പെൺകുട്ടികളുമുണ്ട്. ഒക്ടോബർ 28-ന് അടുത്തുള്ള ഗ്രാമം സന്ദർശിക്കാനെന്ന് പറഞ്ഞ് പെൺമക്കളോടൊപ്പം പൂജ വീട് വിട്ടിറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ, ഇവർ ഭർത്താവിന്റെ 22-കാരനായ അനന്തരവൻ ജയ്‌ചന്ദ്‌ഡിനൊപ്പമാണ് പോയത്. അശോക് ഡൽഹിയിൽ ജോലി ചെയ്യുന്നതിനിടെയാണ് പൂജയും ജയ്‌ചന്ദും തമ്മിൽ അടുത്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

പൂജ മടങ്ങിയെത്താത്തതിനെ തുടർന്ന് അശോക് ഭാര്യയെയും മക്കളെയും തേടി ഡൽഹിയിൽനിന്ന് സുഗിര ഗ്രാമത്തിലേക്ക് എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മാനസികമായി തളർന്ന അശോക് ജീവനൊടുക്കുകയായിരിന്നു. അശോകിന്റെ സഹോദരൻ രാജുവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആത്മഹത്യയുടെ യഥാർത്ഥ കാരണങ്ങൾ അന്വേഷിച്ചു വരികയാണെന്നും സർക്കിൾ ഓഫീസർ രവികാന്ത് ഗൗഡ് അറിയിച്ചു. അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.