‘ബലികുടീരങ്ങളെ പോലുള്ള എത്രയോ പാട്ടുകൾ ഉണ്ട്; അതൊന്നും ദേശഭക്തി ഗാനങ്ങൾ ആക്കിയില്ലല്ലോ?’ മന്ത്രി ശിവൻകുട്ടി Education Minister V Sivankutty responded to students singing the rss ganageetham at the Vande Bharat flag-off ceremony | Kerala
Last Updated:
ഏത് സ്കൂളായാലും മതേതരത്വത്തെ വെല്ലുവിളിക്കുന്നത് അനുവദിച്ചുകൊടുക്കാനാകില്ലെന്നും മന്ത്രി
ബലികുടീരങ്ങളെ പോലുള്ള എത്രയോ പാട്ടുകൾ ഉണ്ടെന്നും എന്നാൽ അതൊന്നും ദേശഭക്തി ഗാനങ്ങൾ ആക്കിയില്ലല്ലോ എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ഗണഗീതം പാടിയ വിഷയത്തില് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടന്നത് ഇന്ത്യൻ ഗവൺമെന്റിന്റെ പരിപാടിയാണ്. പ്രോട്ടോക്കോൾ പാലിക്കണമായിരുന്നു. ആർഎസ്എസിന്റെ ഗാനമാണ് ഗണഗീതം. രാഷ്ട്രീയ പാർട്ടികൾക്ക് അത്തരം ഒരുപാട് ഗാനങ്ങളുണ്ട്.അതൊന്നും എല്ലായിടത്തും പാടാറില്ലല്ലോ എന്നും ശിവൻകുട്ടി ചോദിച്ചു.
സർക്കാരിന്റെ പരിപാടിയിൽ രാഷ്ടട്രീയ പാർട്ടികളുടെ ഗാനം ആലപിക്കാൻ പാടില്ലായിരുന്നു. അഹങ്കാരത്തിന്റെ സ്വരമാണിത്. സാമാന്യ മര്യാദ പാലിച്ചില്ല. പെട്ടെന്നു കൊണ്ടുവന്ന് പാടിച്ചതല്ലെന്നും ഏത് സ്കൂൾ ആയാലും മതേതരത്വത്തെ വെല്ലുവിളിക്കുന്നത് അനുവദിച്ചുകൊടുക്കാനാകില്ല. സ്കൂൾ പ്രിൻസിപ്പൽ പറയുന്നത് ദേശഭക്തി ഗാനമാണെന്നാണ്. അദ്ദേഹത്തിന് വിവരം എവിടെ നിന്ന് ലഭിച്ചു എന്നറിയില്ല. ദേശഭക്തിഗാനം എതാണെന്ന് പ്രിൻസിപ്പലാണോ തീരുമാനിക്കുന്നതെന്നും മന്ത്രി ചോദിച്ചു.
സംഭവത്തിൽ കുട്ടികൾ നിരപരാധികളാണെന്നും ഗണഗീതം സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രേഖാമൂലം പരാതിനൽകുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
Thiruvananthapuram,Kerala
November 09, 2025 6:51 PM IST
‘ബലികുടീരങ്ങളെ പോലുള്ള എത്രയോ പാട്ടുകൾ ഉണ്ട്; അതൊന്നും ദേശഭക്തി ഗാനങ്ങൾ ആക്കിയില്ലല്ലോ?’ മന്ത്രി ശിവൻകുട്ടി
