മരിച്ചെന്ന് സ്ഥിരീകരിച്ചു; സംസ്കാരചടങ്ങിനായി കുഴിയിലേക്ക് എടുക്കുന്നതിനിടെ യുവാവ് ശ്വാസമെടുത്തു | Man declared dead comes back to life moments before funeral | India
Last Updated:
ശസ്ത്രക്രിയയ്ക്ക് ശേഷം നില ഗുരുതരമായ യുവാവ് കോമയിലേക്ക് പോയിരുന്നു
ഗഡാഗ്: ആശുപത്രി അധികൃതർ മരിച്ചെന്ന് വിധിയെഴുതിയ യുവാവ്, സംസ്കാര ചടങ്ങിനിടെ ശ്വാസമെടുത്തു. കർണാടകയിലെ ഗഡാഗ്-ബെറ്റാഗേരിയിലാണ് ഈ അവിശ്വസനീയ സംഭവം അരങ്ങേറിയത്. 38 വയസ്സുകാരനായ നാരായൺ വന്നാൾ എന്ന യുവാവ് ധാർവാഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തിനും പിത്താശയ സംബന്ധമായ അസുഖത്തിനും ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം നില ഗുരുതരമാവുകയും യുവാവ് കോമ അവസ്ഥയിലേക്ക് പോകുകയും ചെയ്തു. ഇതേത്തുടർന്ന് ആശുപത്രി അധികൃതർ ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. നാരായൺ മരിച്ചെന്ന് വിശ്വസിച്ച കുടുംബം സംസ്കാര ചടങ്ങുകൾക്കായി ശരീരം ആംബുലൻസിൽ വീട്ടിലെത്തിച്ചു. എന്നാൽ, സംസ്കാരത്തിനായി കുഴിയിലേക്ക് എടുക്കുന്നതിനിടെ യുവാവ് പെട്ടെന്ന് ശ്വാസമെടുക്കാൻ തുടങ്ങി. ഇതോടെ ഉടൻ തന്നെ ഇദ്ദേഹത്തെ ബെറ്റാഗേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നാരായൺ വന്നാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
November 10, 2025 3:52 PM IST
മരിച്ചെന്ന് സ്ഥിരീകരിച്ചു; സംസ്കാരചടങ്ങിനായി കുഴിയിലേക്ക് എടുക്കുന്നതിനിടെ യുവാവ് ശ്വാസമെടുത്തു
