Leading News Portal in Kerala

News18 Mega Exit Poll Highlights: ബിഹാറിൽ ഒന്നാംഘട്ടത്തിൽ ജെഡിയുവിന്റെ വമ്പൻ തിരിച്ചുവരവ്; NDA സീറ്റുകൾ വർധിക്കും| News18 Mega Exit Poll JDU Comeback Likely to Boost NDA Seat Count in Bihar Phase 1 | India


ഒന്നാം ഘട്ടം: മുന്നണി തിരിച്ചുള്ള ചിത്രം

ഈ ഘട്ടത്തിൽ എൻഡിഎ ശക്തമായ ലീഡ് നേടുമെന്ന് പ്രവചിക്കപ്പെടുന്നു. മത്സരിച്ച 121 സീറ്റുകളിൽ 60 നും 70 നും ഇടയിൽ സീറ്റുകൾ എൻഡിഎ നേടാൻ സാധ്യതയുണ്ട്. 2020-ൽ ഇതേ മണ്ഡലങ്ങളിൽ എൻഡിഎ 55 സീറ്റുകളാണ് നേടിയിരുന്നത്. ശക്തമായ മുന്നേറ്റമാണിത്.

നേരെമറിച്ച്, മഹാസഖ്യം 45 നും 55 നും ഇടയിൽ സീറ്റുകൾ നേടി രണ്ടാമതെത്താനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ സീറ്റുകളിൽ 61 എണ്ണം നേടിയിരുന്ന സഖ്യത്തിന് ഇത് കടുപ്പമേറിയ ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. 118 സീറ്റുകളിൽ മത്സരിച്ച പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ഈ ആദ്യ ഘട്ടത്തിൽ സീറ്റുകളൊന്നും നേടാൻ സാധ്യതയില്ല.

ഒന്നാം ഘട്ടം: പാർട്ടി തിരിച്ചുള്ള സീറ്റ് പ്രവചനം

ഒന്നാം ഘട്ടത്തിൽ ജെഡിയു ആണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന പാർട്ടി എന്ന് പ്രവചനങ്ങൾ എടുത്തു കാണിക്കുന്നു.

ജെഡിയു 35 നും 45 നും ഇടയിൽ സീറ്റുകൾ (മത്സരിച്ച സീറ്റുകൾ: 57) നേടുമെന്നാണ് പ്രവചനം. 2020ൽ ഈ ബ്ലോക്കിൽ അവർ നേടിയ 23 സീറ്റുകളിൽ നിന്നുള്ള ശ്രദ്ധേയമായ മുന്നേറ്റമാണിത്. എൻഡിഎ വോട്ടുകൾ ഏകീകരിക്കപ്പെട്ടതാണ് ഈ മികച്ച പ്രകടനത്തിന് കാരണം. 2020ൽ എൽജെപിയുടെ ഒറ്റയ്ക്കുള്ള മത്സരം കാരണം ജെഡിയുവിന് നഷ്ടപ്പെട്ട സീറ്റുകൾ ഇപ്പോൾ തിരിച്ചെത്തുന്നതായാണ് സൂചന.

ബിജെപി 20നും 30നും ഇടയിൽ സീറ്റുകൾ നേടുമെന്ന് പ്രവചിക്കപ്പെടുന്നു (മത്സരിച്ച സീറ്റുകൾ: 48). 2020ൽ ഈ ഘട്ടത്തിലെ മണ്ഡലങ്ങളിൽ അവർ നേടിയ 32 സീറ്റുകളിൽ നിന്ന് ഒന്നു കുറവാണിത്.

2020ൽ ഈ ഘട്ടത്തിൽ 42 സീറ്റുകൾ നേടിയിരുന്ന ആർജെഡി (രാഷ്ട്രീയ ജനതാദൾ) 25-നും 35-നും ഇടയിൽ സീറ്റുകൾ മാത്രമേ നേടാൻ സാധ്യതയുള്ളൂ (മത്സരിച്ച സീറ്റുകൾ: 72). തിരഞ്ഞെടുപ്പിന്റെ പ്രാരംഭ ഘട്ടത്തിൽ വലിയ തിരിച്ചടി നേരിടുന്നതിന്റെ സൂചനയാണിത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് 5-നും 10-നും ഇടയിൽ സീറ്റുകൾ (മത്സരിച്ച സീറ്റുകൾ: 24) നേടുമെന്നും പ്രവചിക്കപ്പെടുന്നു. 2020-ൽ അവർ 8 സീറ്റുകളാണ് നേടിയത്.

ഇടതുപക്ഷ പാർട്ടികൾ അവരുടെ സ്വാധീനം നിലനിർത്താൻ സാധ്യതയുണ്ട്. അവർക്ക് 10നും 15നും‌ ഇടയിൽ സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. 2020-ൽ അവർ നേടിയ 11 സീറ്റുകളിൽ നിന്നും വർ‌ധനവാണ് ഇത് കാണിക്കുന്നത്.

ജനസംഖ്യാപരമായ പ്രവണതകൾ

വോട്ടർമാരുടെ മുൻഗണനകളുടെ വിശകലനം ജനസംഖ്യാപരമായ തലങ്ങളിൽ ശ്രദ്ധേയമായ വിഭജനം കാണിക്കുന്നു:

പ്രായവ്യത്യാസം- 18 നും 35 നും ഇടയിൽ പ്രായമുള്ള വോട്ടർമാർക്കിടയിൽ ആർജെഡിക്ക് കാര്യമായ മേധാവിത്വമുണ്ട്. തൊഴിലവസരങ്ങളെക്കുറിച്ചുള്ള പാർട്ടിയുടെ വാഗ്ദാനം ഇവിടെ ശക്തമായി സ്വാധീനം ചെലുത്തിയതായി കാണുന്നു.

ജാതി- ബിജെപിക്ക് ഉയർന്ന ജാതിക്കാരിലും (പൊതുവിഭാഗം) ഭൂവുടമകളിലും പിന്തുണ കൂടുതലാണ്. ജെഡിയുവിന് ഇബിസി (Extremely Backward Classes), വിദഗ്ദ്ധ തൊഴിലാളികൾ, വൈറ്റ് കോളർ ജോലിക്കാർ, ബിസിനസുകാർ എന്നിവരിൽ നിന്നാണ് ശക്തി ലഭിക്കുന്നത്. അതേസമയം, ആർജെഡി, കോൺഗ്രസ് എന്നിവയ്ക്ക് ഒബിസി, ഭൂരഹിത തൊഴിലാളികൾ, കാർഷികേതര തൊഴിലാളികൾ എന്നിവരിൽ ശക്തമായ സ്വാധീനമുണ്ട്.

വിദ്യാഭ്യാസവും ഭൂമിശാസ്ത്രവും- ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും കോൺഗ്രസ് പിന്തുണയ്ക്കുന്നവരിൽ ഉയർന്ന അനുപാതത്തിൽ ഉണ്ടെന്നതാണ് ശ്രദ്ധേയം. ബിജെപിയുടെ പിന്തുണ നഗര വോട്ടർമാർക്കും സ്ത്രീകൾക്കും ഇടയിൽ കൂടുതലാണ്, അതേസമയം ജെഡിയുവിന് ശക്തമായ ഗ്രാമീണ അടിത്തറയാണുള്ളത്.

വിഐപി മത്സരങ്ങളുടെ പ്രവചനങ്ങൾ

ഗൗരാബൗറം സീറ്റിൽ ബിജെപിക്ക് നേരിയ വിജയവും കുമ്ഹ്‌റാറിൽ വിജയവും പ്രവചിക്കപ്പെടുന്നു. സഞ്ജയ് കുമാറും സുജിത് കുമാറുമാണ് ഇവിടെ മുന്നിൽ. നിർണായകമായ ആർജെഡിയുടെ മനേർ സീറ്റിൽ ഭായ് ബിരേന്ദ്രയ്ക്കും ബ്രഹ്മപൂരിൽ ശംഭുനാഥ് യാദവിനും സിവാൻ സീറ്റിൽ അവാധ് ബിഹാരി ചൗധരിക്കും വിജയം നേടാൻ കഴിഞ്ഞേക്കും. ബഹദൂർപൂർ, ഹസൻപൂർ, ജഗദീഷ്പൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ജെഡിയുവിന് നേരിയ ഭൂരിപക്ഷത്തിൽ വിജയം പ്രവചിക്കുന്നു.