Leading News Portal in Kerala

വീഡിയോ കോളിലുടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന നടത്തിയ കാമുകൻ അറസ്റ്റിൽ|youth arrested for filming girlfriend’s private videos and selling them on paid groups | Crime


Last Updated:

പ്രതി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സ്‌ക്രീൻ റെക്കോർഡ് ഓണാക്കി പകർത്തി പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് പണം തട്ടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു

News18
News18

കോഴിക്കോട്: യുവതിയെ പ്രണയം നടിച്ച് വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ വിൽപ്പനയ്ക്ക് വെച്ച കേസിൽ കാമുകൻ അറസ്റ്റിൽ. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ക്ലമന്റ് ആണ് സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ സി.ആർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ക്ലമന്റ് പിന്നീട് പ്രണയം നടിച്ച് നിരന്തരം വീഡിയോ കോളിങ് നടത്തുകയായിരുന്നു. വീഡിയോ കോളിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രതി സ്‌ക്രീൻ റെക്കോർഡ് ഓണാക്കി പകർത്തി. ഇതിനുശേഷം, ഈ ദൃശ്യങ്ങൾ പ്രതി സമൂഹമാധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് പണം തട്ടുകയായിരുന്നു. സമാനരീതിയിൽ പെൺകുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണിയാണ് പിടിയിലായ ക്ലമന്റെന്ന് പോലീസ് അറിയിച്ചു. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.