മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ജീവനൊടുക്കി | mother drowns her disabled daughter before ending life in Malappuram | Kerala
Last Updated:
വീടിന് പുറത്തെ മരത്തിലാണ് അമ്മ ജീവനൊടുക്കിയത്
മലപ്പുറം: ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ എടപ്പാൾ മാണൂരിലാണ് സംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ താമസിക്കുന്ന അനിതകുമാരി (58), മകൾ അഞ്ജന (33) എന്നിവരാണ് മരിച്ചത്.
മകളായ അഞ്ജനയെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അനിതകുമാരി വീടിന് പുറത്തെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ ആരംഭിച്ചു.
Malappuram,Kerala
November 12, 2025 12:28 PM IST
