Leading News Portal in Kerala

Exclusive | ചെങ്കോട്ട സ്ഫോടനം; സ്‌ഫോടക വസ്തുക്കളുടെ ശേഖരവും അറസ്റ്റ് പരമ്പരയും | Exclusive delhi Red Fort Bomb Plot Uncovering the Explosives Cache and the Series of Arrests Part 3 | India


Last Updated:

ഹരിയാന പോലീസിന്റെ സഹായത്തോടെ യുപി പോലീസ് ഡോ. ഷഹീന്‍ ഷാഹിദിനായി തിരച്ചില്‍ ആരംഭിച്ചു. അപ്പോഴേക്കും ഡോ. മുസമ്മില്‍ അറസ്റ്റിലായ വിവരം അവര്‍ അറിഞ്ഞിരുന്നു. പരിഭ്രാന്തിയിലായ ഇവര്‍ തന്റെ കാറില്‍ ഒളിപ്പിച്ചിരുന്ന എകെ 47 അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് പിന്നിലെ മാലിന്യക്കൂമ്പാരത്തിലേക്ക് എറിഞ്ഞു. വൈകാതെ ഡോ. ഷഹീനെ പോലീസ് അറസ്റ്റ് ചെയ്തു. വലിച്ചെറിഞ്ഞ എകെ 47 കണ്ടെടുക്കുകയും ചെയ്തു.

ഡോ. മുസമ്മിൽ (ഇടത്), അദീൽ അഹമ്മദ് റാഥർ (മധ്യത്തിൽ), ഡോ. ഷഹീൻ ഷാഹിദ് (വലത്)
ഡോ. മുസമ്മിൽ (ഇടത്), അദീൽ അഹമ്മദ് റാഥർ (മധ്യത്തിൽ), ഡോ. ഷഹീൻ ഷാഹിദ് (വലത്)

ഡൽഹിൽ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ചയുണ്ടായ കാർ സ്ഫോടനം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തത് ഡോ. ഉമർ ബിൻ നബിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. ഇയാളുടെ സുഹൃത്തായ ഡോ. ആദിലിനെ ചോദ്യം ചെയ്തതിന് തുടര്‍ന്നാണ് ഭീകര പ്രവര്‍ത്തനങ്ങളുടെ ഗൂഢാലോചനയില്‍ സജീവമായി പങ്കെടുത്തിരുന്ന ഡോ. മുസമ്മില്‍ അഹമ്മദ് ഗനായി എന്ന മുസൈബിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജമ്മു കശ്മീര്‍ പോലീസിന് ലഭിച്ചത്. മുസമ്മില്‍ ശ്രീനഗര്‍ വിട്ട് ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജില്‍ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു. അനന്ത്‌നാഗ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒരു ലോക്കറില്‍ എകെ 56 റൈഫിള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് ഡോ. ആദില്‍ സമ്മതിച്ചു. അത് പിന്നീട് പോലീസ് കണ്ടെടുത്തു.

വൈകാതെ പോലീസ് ഡോ. മുസമ്മലിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെത്തി അയാളെ ചോദ്യം ചെയ്തു. ഫരിദാബാദിലെ ഒരു ഒളിത്താവളത്തില്‍ ഐഇഡികള്‍ തയ്യാറാക്കുന്നതിന് വലിയ അളവില്‍ രാസവസ്തുക്കളും ഉപകരണങ്ങളും സൂക്ഷിച്ചിരുന്നതായി വെളിപ്പെടുത്തി. ഈ വിവരങ്ങലുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 358 കിലോഗ്രാം സ്‌ഫോടക വസ്തുക്കലും ഡിറ്റണേറ്ററുകളും മറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

ഇതും വായിക്കുക: Exclusive | ചെങ്കോട്ടയില്‍ സ്ഫോടനം നടത്താനുള്ള ഗൂഢാലോചന; ഭീകരതയുടെയും ചതിയുടെയും കഥ

ചോദ്യം ചെയ്യലില്‍ ഡോ. മുസമ്മില്‍ തന്റെ കാമുകിയും ലഖ്‌നൗ സ്വദേശിനിയും ഇതേ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറുമായി ജോലി ചെയ്യുന്ന ഡോ. ഷഹീന്‍ ഷാഹിദിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തി. ഡോ. ഷഹീന്റെ കൈവശം ഒരു എകെ 47 ഉള്ളതായി മുസമ്മില്‍ വെളിപ്പെടുത്തി. ഇവര്‍ക്കും ഭീകരാവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് മനസ്സിലായി.

ഇതും വായിക്കുക: Exclusive | ചെങ്കോട്ട സ്ഫോടനം; അന്വേഷണം പോസ്റ്ററില്‍ നിന്ന് പിസ്റ്റളിലേക്ക് 

ഹരിയാന പോലീസിന്റെ സഹായത്തോടെ യുപി പോലീസ് ഡോ. ഷഹീന്‍ ഷാഹിദിനായി തിരച്ചില്‍ ആരംഭിച്ചു. അപ്പോഴേക്കും ഡോ. മുസമ്മില്‍ അറസ്റ്റിലായ വിവരം അവര്‍ അറിഞ്ഞിരുന്നു. പരിഭ്രാന്തിയിലായ ഇവര്‍ തന്റെ കാറില്‍ ഒളിപ്പിച്ചിരുന്ന എകെ 47 അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് പിന്നിലെ മാലിന്യക്കൂമ്പാരത്തിലേക്ക് എറിഞ്ഞു. വൈകാതെ ഡോ. ഷഹീനെ പോലീസ് അറസ്റ്റ് ചെയ്തു. വലിച്ചെറിഞ്ഞ എകെ 47 കണ്ടെടുക്കുകയും ചെയ്തു.

ഡോ. മുസമ്മലിനെ ചോദ്യം ചെയ്തതില്‍ നിന്ന് മേവാത്തിലെ സിംഗാര്‍-പുന്‍ഹാന ഗ്രാമത്തില്‍ താമസിക്കുന്ന ഹാജി ഇഷ്തിയാഖ് എന്ന മറ്റൊരു ഭീകര ഗൂഢാലോചനക്കാരനെക്കുറിച്ചും വിവരം ലഭിച്ചു.  ഇയാള്‍ക്ക് ഡോ. മുസമ്മലുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇന്ത്യയില്‍ നിരവധി ആക്രമണം നടത്താനുള്ള പദ്ധതി ഇരുവരും ചേര്‍ന്ന് ആവിഷ്‌കരിച്ചു.

ഫരീദാബാദില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത ഹാജി ഇഷ്തിയാക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന പോലീസിന്റെ സഹായത്തോടെ ജമ്മു കശ്മീര്‍ പോലീസ് ഈ വീട്ടില്‍ പരിശോധന നടത്തി. പരിശോധനയില്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരായി. 2563 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ 88 ചാക്കുകളാണ് അവര്‍ കണ്ടെത്തിയത്. അല്‍ ഫലാഹ് സര്‍വകലാശാലയുടെ പിന്നിലായിരുന്നു ഇഷ്തിയാക്കിന്റെ ഒളിത്താവളമെന്നതും ശ്രദ്ധേയം. നൂറുകണക്കിന് ഭീകരാക്രമണങ്ങള്‍ നടത്താനും ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്താനും ശേഷിയുള്ള അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം, ഇന്ധന എണ്ണ, ഡിറ്റണേറ്ററുകള്‍, ബാറ്ററികള്‍, ടൈമറുകള്‍ എന്നിവയാണ് പിടികൂടിയത്.

(തുടരും)