Exclusive | കറുത്ത സ്‌പോര്‍ട്‌സ് ഷൂ, മെറൂണ്‍ തുണിക്കഷണം; ഡല്‍ഹി സ്‌ഫോടനത്തില്‍ ഡോ. ഉമര്‍ നബിയെ തിരിച്ചറിഞ്ഞത് ഇങ്ങനെ | Hints that led to Delhi blast accused Dr Umar Nabi | India
അപകടം നടന്ന് മിനിറ്റുകൾക്കുള്ളിൽ ഫൊറൻസിക് സംഘം എത്തിയപ്പോൾ സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച നിരവധി സാംപിളുകളിൽ ഒന്നായി ഷൂ മാറ്റിവെച്ചു.
പ്രാഥമിക അന്വേഷണം പുരോഗമിക്കുകയും ഫിയാദീൻ (ചാവേർ) ശൈലിയിലുള്ള ഭീകരാക്രമണസാധ്യത സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയും ചെയ്തപ്പോൾ i20 കാറാണ് സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനമെന്ന് തിരിച്ചറിഞ്ഞു. അതിന്റെ ഡ്രൈവർ പ്രധാന പ്രതിയുമായി.
ഡൽഹിയിൽ സ്‌ഫോടനം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഫരീദാബാദിൽ നിന്ന് വലിയ അളവിൽ അമോണിയം നൈട്രേറ്റ് കണ്ടെടുത്തിരുന്നു. കശ്മീർ, ഉത്തർപ്രദേശ്, ഹരിയാന എന്നിവടങ്ങളിൽ നിന്നുള്ള നിരവധി ഡോക്ടർമാർ അറസ്റ്റിലാകുകയും ചെയ്തു. ജമ്മു കശ്മീർ പോലീസും ഫരീദാബാദ് പോലീസും ചേർന്ന് ഡോക്ടർമാർ ഉൾപ്പെട്ട ഒരു ഭീകര മൊഡ്യൂൾ പൊളിച്ചടുക്കി. ഇത് വലിയ ഒരു ഭീകരാക്രമണ ഗൂഢാലോചനയുടെ സൂചന നൽകി. ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന സ്‌ഫോടനത്തിന് ഈ ഗൂഢാലോചനയുമായി വലിയ ബന്ധമുണ്ടായിരുന്നു.
ഈ സമയം വരെയും ഭീകര സംഘടനയിൽ ഉൾപ്പെട്ട ഡോ. ഉമർ നബി ഒളിവിലായിരുന്നു. ജമ്മു കശ്മീർ പോലീസും ഫരീദാബാദ് പോലീസും ഇയാളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഡൽഹി പോലീസിനും ജമ്മു കശ്മീർ പോലീസിനും ഫരീദാബാദ് പോലീസിനും മുന്നിലുള്ള നിർണായകമായ ചോദ്യം ഡോ. ഉമർ നബിയാണോ കാർ ബോംബ് സ്‌ഫോടനം നടത്തിയത് എന്നതായിരുന്നു.
അറസ്റ്റിലായ ഡോക്ടർമാരുടെ സംയുക്ത ചോദ്യം ചെയ്യലിൽ ഉമർ നബി ഇപ്പോഴും ഒളിവിലാണെന്നും വലിയ ആക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. വൈകാതെ ഡൽഹി പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ആരംഭിച്ചു. വെളുത്ത i20 കാർ ഉച്ചകഴിഞ്ഞ് 3.19ന് ചെങ്കോട്ടയിൽ പ്രവേശിച്ച് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം പാർക്കിംഗ് സ്ഥലത്തുനിന്ന് പുറത്തുകടന്നതായും സ്‌ഫോടനം നടത്തിയതായും കണ്ടെത്തി.
കൂടുതൽ സിസിടിവി പരിശോധനയിൽ ഇയാൾ ഡൽഹിയിലുടനീളം കാറിൽ സഞ്ചരിച്ചതായി കണ്ടെത്തി. എപ്പോഴും മാസ്‌ക് ധരിച്ചിരുന്നതായും പ്രതി സ്ഥിരമായി കറുത്ത സ്‌പോർട്‌സ് ഷൂവും മെറൂൺ ഷർട്ടുമാണ് ധരിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
സ്‌ഫോടനം നടന്ന സ്ഥലത്ത് വെളുത്ത i20 കാറിൽ നിന്ന് ശേഖരിച്ച ഷൂസും നബിയുടെ ഒന്നിലധികം സിസിടിവി ദൃശ്യങ്ങളിലുള്ള ഷൂസൂമായി പൊരുത്തപ്പെട്ടു.
സ്‌ഫോടനം നടന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിൽ 50 മീറ്റർ ചുറ്റളവിൽ നിന്ന് ചിതറിക്കിടക്കുന്ന മനുഷ്യാവശിഷ്ടങ്ങൾ, ലോഹക്കഷ്ണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ പോലീസ് കണ്ടൈത്തി. ഇതിൽ ഒരു മരത്തിൽ നിന്ന് കണ്ടെത്തിയ മെറൂൺ തുണിക്കഷ്ണം നബി ധരിച്ചിരുന്ന ഷർട്ടിന്റെ നിറവുമായി സാമ്യമുള്ളതായി കണ്ടെത്തി.
അപ്പോഴേക്കും സ്‌ഫോടന സ്ഥലത്ത് നബി ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പിച്ചു. അന്നത്തെ ദിവസം മുഴുവൻ ഇയാൾ ഡൽഹിയിൽ വെളുത്ത i20 കാർ ഓടിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, സ്‌ഫോടനം നടത്തിയത് നബിയാണെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ തെളിവുകൾ ആവശ്യമായിരുന്നു.
കാറിൽ നിന്ന് ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങളിൽ നിന്നുള്ള സാംപിൾ ഡിഎൻഎ പരിശോധനയ്ക്കായി ഉമർ നബിയുടെ ഉമ്മയുടെ ഡിഎൻഎ സാമ്പിളുമായി ഒത്തുനോക്കി. വ്യാഴാഴ്ച രാവിലെയോടെ ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നു. കാറിൽ നിന്ന് ശേഖരിച്ച സാംപിളും ഉമ്മയുടെയും സാംപിളുകൾ പൊരുത്തപ്പെടുന്നതായി കണ്ടെത്തി. ഡൽഹി സ്‌ഫോടനത്തിന് കാർ ഓടിച്ചത് ഉമർ നബിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇതോടെ നിഗമനത്തിലെത്തി.
പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പിന്തുണയുള്ളതായി സംശയിക്കുന്ന സ്‌ഫോടനം നിലവിൽ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യാണ് അന്വേഷിക്കുന്നത്.
Thiruvananthapuram,Kerala
November 15, 2025 1:02 PM IST
Exclusive | കറുത്ത സ്‌പോര്‍ട്‌സ് ഷൂ, മെറൂണ്‍ തുണിക്കഷണം; ഡല്‍ഹി സ്‌ഫോടനത്തില്‍ ഡോ. ഉമര്‍ നബിയെ തിരിച്ചറിഞ്ഞത് ഇങ്ങനെ