സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞെന്ന് പരാതി;തിരുവനന്തപുരത്ത് ബിജെപി പ്രവര്ത്തകന് ജീവനൊടുക്കി BJP worker ends his life in Thiruvananthapuram after complaint of not considering him in candidate selection | Kerala
Last Updated:
ബിജെപി സ്ഥാനാർഥിത്വം നിഷേധിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർഥിയായി നിൽക്കാൻ തീരുമാനിച്ചിരുന്നു
തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ബിജെപി പ്രവര്ത്തകന് ജീവനൊടുക്കി. തൃക്കണ്ണാപുരം വാർഡിലെ ബിജെപി പ്രവര്ത്തകന് ആനന്ദ് കെ.തമ്പിയാണ് ജീവനൊടുക്കിയത്. വീടിനകത്ത് തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സീറ്റ് ലഭിക്കാത്തതിനാൽ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്രനായി മത്സരിക്കാൻ ആനന്ദ് തീരുമാനിച്ചിരുന്നു. ആത്മഹത്യ കുറിപ്പ് വാട്സാപ്പിലൂടെ സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ആർഎസ്എസ്, ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.ബിജെപി, ആർഎസ്എസ് നേതാക്കൾ മണ്ണ് മാഫിയ ആണെന്നും തൃക്കണ്ണാപുരത്ത് തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്നും തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും സന്ദേശത്തിൽ ആനന്ദ് ആരോപിക്കുന്നു.
ബിജെപി സ്ഥാനാർഥിത്വം നിഷേധിച്ചപ്പോൾ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നിൽക്കാൻ തീരുമാനിച്ചിരുന്നുവെന്നും ഇതോടെ ആർഎസ്എസ് പ്രവർത്തകരുടെയും ബിജെപി പ്രവർത്തകരും തന്നെ മാനസിക സമ്മർദത്തിലാക്കിയെന്നും സന്ദേശത്തിൽ പറയുന്നു. ബിജെപി പ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകരെയും തന്റെ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുതെന്നും കുറിപ്പിലുണ്ട്.
Thiruvananthapuram,Kerala
November 15, 2025 8:27 PM IST
