Leading News Portal in Kerala

വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി Red-shirted man who subdued attacker who pushed woman off train in Varkala found | Kerala


Last Updated:

ചുവന്ന ഷർട്ടുകാരൻ അക്രമിയെ സാഹസികമായി കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു

News18
News18

വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി പൊലീസ് കണ്ടെത്തി.ബിഹാർ സ്വദേശി ശങ്കർ പാസ്വാൻ എന്നയാളാണ് യുവതിയെ തള്ളിയിട്ട അക്രമിയെ കീടക്കിയ വ്യക്തി. കേസിലെ പ്രധാന സാക്ഷിയും ഇദ്ദേഹമാണ്.പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയാണ് അക്രമത്തിനിരയായത്.അക്രമിയായ സുരേഷിനെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽനിന്ന് രക്ഷിച്ചതും ശങ്കർ പാസ്വാൻ ആണെന്ന് പൊലീസ് പറയുന്നു.

 പ്രതിയായ സുരേഷ് രണ്ടാമത്തെ പെൺകുട്ടിയെ കൂടി അക്രമിക്കാനൊരുങ്ങുമ്പോൾ ഒരു ചുവന്ന ഷർട്ടുകാരൻ രക്ഷപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങലഭിച്ചിരുന്നു.പ്രതി രണ്ടാമത്തെ പെൺകുട്ടിയെ അക്രമിക്കാനൊരുങ്ങിയപ്പോൾ ചുവപ്പ് ഷർട്ട് ധരിച്ച ആൾ ഓടിയെത്തി തന്റെ ജീവൻ പണയപ്പെടുത്തി ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് പെൺകുട്ടിയെ തിരികെക്കയറ്റുകയും അക്രമിയെ കീഴ്പ്പെടുത്തുകയുമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിവ്യക്തമായിരുന്നു.തുടർന്ന് ഇദ്ദേഹം സുരേഷിനെ സാഹസികമായി കീഴ്‌പ്പെടുത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.

എന്നാൽ ആൾ ആരാണെന്ന് വ്യക്തമായിരുന്നില്ല. ഇയാളെ തിരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു. ചുവന്ന ഷർട്ട് ധരിച്ചയാഎന്നുമാത്രമായിരുന്നു വിവരം. സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള വിവരങ്ങശേഖരിച്ചാ് രക്ഷകൻ ബിഹാർ സ്വദേശിയായ ഇതര സംസ്ഥാനതൊഴലാളിയാണെന്ന് കണ്ടെത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി