‘ഓപ്പറേഷൻ സിന്ദൂർ വെറുമൊരു ട്രെയിലർ മാത്രം’; പാകിസ്ഥാന് കരസേനാ മേധാവിയുടെ മുന്നറിയിപ്പ് Operation Sindoor is just a trailer indian Army Chief warns Pakistan | India
Last Updated:
2024 ഒക്ടോബർ മുതലുള്ള ചർച്ചകൾക്കു ശേഷം ചൈനയുമായുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും കരസേനാ മേധാവി
അതിർത്തി കടന്നുള്ള സർക്കാർ സ്പോൺസർ ഭീകരതയെ പാകിസ്ഥാൻ തുടർന്നും പിന്തുണയ്ക്കുന്നുവെന്നും മെയ് മാസത്തിലെ ഓപ്പറേഷൻ സിന്ദൂർ ഒരു ട്രെയിലർ മാത്രമായിരുന്നു എന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ന്യൂഡൽഹിയിലെ സെന്റർ ഫോർ ലാൻഡ് വാർഫെയർ സ്റ്റഡീസിലെ ചാണക്യ ഡിഫൻസ് ഡയലോഗ് സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്.
“പാകിസ്ഥാൻ ഭീകരതയെ വളർത്തുമ്പോൾ, അത് ഞങ്ങൾക്ക് ആശങ്കാജനകമായ കാര്യമാണ്. ഞങ്ങൾ പുരോഗതിയെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ആരെങ്കിലും തടസ്സങ്ങൾ സൃഷ്ടിച്ചാൽ, നടപടിയെടുക്കേണ്ടിവരും. തീവ്രവാദികൾക്കും അവരെ കൈകാര്യം ചെയ്യുന്നവർക്കും തീർച്ചയായും മറുപടി നൽകും. ഒരു ഭീഷണി കത്ത് വന്നാലും, ആർക്കാണ് മറുപടി നൽകേണ്ടതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം.” –അദ്ദേഹം പറഞ്ഞു.2019 ന് ശേഷം ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2024 ഒക്ടോബർ മുതലുള്ള ചർച്ചകൾക്കു ശേഷം ചൈനയുമായുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ജനറൽ ദ്വിവേദി പറഞ്ഞു. രാഷ്ട്രീയ ദിശകൾ വ്യക്തമാകുമ്പോൾ എല്ലാ തലങ്ങളിലും ഗുണം ചെയ്യും. പ്രധാനമന്ത്രിയും ചൈനീസ് നേതൃത്വവും സംസാരിക്കുകയും ഒരു പരിഹാരം കണ്ടെത്തുകയും ചെയ്തു. അതിർത്തിയിൽ കൂടുതൽ സംഭാഷണം നടക്കുന്തോറും അത് മികച്ചതാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
New Delhi,New Delhi,Delhi
November 17, 2025 12:58 PM IST
