കേരളത്തിലെ എസ്ഐആര്‍ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മുസ്ലിം ലീഗ് ഹര്‍ജി Muslim League files petition in Supreme Court seeking stay on SIR in Kerala | India
Last Updated:
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നും ഇതിനിടയില്‍ എസ്ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും ഹർജിയിൽ പറയുന്നു
കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തിരമായി നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മുസ്ലിം ലീഗ് ഹര്‍ജി നൽകി. എസ്ഐആര്‍ ജോലികിൽ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.കണ്ണൂരിലെ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജീവനൊടുക്കിയ സംഭവവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലീഗിന് വേണ്ടി പി കെ കുഞ്ഞാലിക്കുട്ടിയാണ് ഹർജി സമപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നും ഇതിനിടയില്‍ എസ്ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്നുമാണ് ലീഗ്ഹർജിയിൽ പറയുന്നത്. ഒരു മാസത്തിനുള്ളില്‍ എസ്ഐആര്‍ നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം അപ്രായോഗികമാണെന്നും പ്രവാസികള്‍ക്ക് ഉള്‍പ്പടെ ബുദ്ധിമുട്ടാണെന്നും മുസ്ലീം ലീഗ് ഹർജിയിൽ ചൂണ്ടിക്കാട്ടി.
New Delhi,Delhi
November 17, 2025 1:38 PM IST
