മത്സരിക്കാൻ ആളില്ലാത്തതിനാൽ അനുവദിച്ച രണ്ട് വാർഡുകൾ കോൺഗ്രസിന് തിരിച്ചു നൽകി മുസ്ലിം ലീഗിൻ്റെ മാതൃക | Muslim League returned the two wards allotted by the Congress due to lack of candidates to election in kozhikode | Kerala
Last Updated:
ഈ രണ്ട് വാർഡുകളും സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളാണ്
കോഴിക്കോട്: മത്സരിക്കാൻ ആളില്ലാത്തതിനാൽ കോഴിക്കോട് കോർപ്പറേഷനിൽ കോൺഗ്രസ് അനുവദിച്ച രണ്ട് വാർഡുകൾ തിരികെ നൽകി മുസ്ലീം ലീഗ്. പൂത്തൂർ, കോവൂർ വാർഡുകളിലാണ് മുസ്ലീം ലീഗിന് മത്സരിക്കാൻ ആളുകളില്ലാത്തത്.
ഈ രണ്ട് വാർഡുകളും സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങൾ കൂടിയാണ്. അതിനാലാണ് മുസ്ലീം ലീഗിന് മത്സരിക്കാൻ ആളുകൾ ഇല്ലാത്തതെന്നാണ് സൂചന. ഈ രണ്ട് വാർഡുകളിലേക്കും കോൺഗ്രസിന് സ്ഥാനാർത്ഥികളെ കണ്ടെത്തണം. സ്ഥാനാർത്ഥി നിർണയ സമയത്തും കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ വാക്ക് പോരുകളുണ്ടായിരുന്നു.
കോഴിക്കോട് കോർപറേഷനിൽ സീറ്റുവിഭജനം നടക്കുന്ന വേളയിൽ കോൺഗ്രസുമായി ചേർന്ന് ഏറെ ചർച്ചകൾ ഉണ്ടായതിന് ശേഷമാണ് മുസ്ലീം ലീഗ് രണ്ട് സീറ്റ് അധികം വാങ്ങിയത്. 26 സീറ്റുകളിൽ മത്സരിക്കുമെന്നാണ് മുസ്ലീം ലീഗ് അറിയിച്ചിരുന്നത്. എന്നാൽ, രണ്ടിടങ്ങളിൽ മത്സരിക്കാൻ ആളില്ലാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വേറെ ആളുകളെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാന് ശ്രമിച്ചെങ്കിലും അതിനും സാധിച്ചില്ല. തുടർന്നാണ്, രണ്ട് വാർഡുകൾ തിരികെ നൽകിയത്.
ഇന്നലെ രാത്രിയോടെയാണ് മുസ്ലീം ലീഗ് രണ്ടു വാർഡുകൾ തിരികെ നൽകിയത്. ഇന്ന് കോൺഗ്രസ് രണ്ട് വാർഡുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.
Kozhikode,Kerala
November 17, 2025 6:41 PM IST
മത്സരിക്കാൻ ആളില്ലാത്തതിനാൽ അനുവദിച്ച രണ്ട് വാർഡുകൾ കോൺഗ്രസിന് തിരിച്ചു നൽകി മുസ്ലിം ലീഗിൻ്റെ മാതൃക
