കോൺഗ്രസ് സീറ്റ് കിട്ടിയില്ല; പെരുമ്പാവൂരില്‍ മഹിളാ കോൺഗ്രസ് നേതാവ് SDPI-യിൽ ചേർന്നു | Congress leader joined SDPI after denied seat in election | Kerala
Last Updated:
സുലേഖയോടൊപ്പം അവരുടെ ഭർത്താവ് മുഹമ്മദും എസ്ഡിപിഐയിൽ ചേർന്നു
എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹിളാ കോൺഗ്രസ് നേതാവ് കോൺഗ്രസ് വിട്ട് എസ്ഡിപിഐയിൽ (SDPI) ചേർന്നു.
പെരുമ്പാവൂർ മണ്ഡലം സെക്രട്ടറിയും മുതിർന്ന സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായ കമാൽ സാഹിബിന്റെ മകളായ സുലേഖ കമാലാണ് പാർട്ടി വിട്ടത്. സുലേഖയോടൊപ്പം അവരുടെ ഭർത്താവ് മുഹമ്മദും എസ്ഡിപിഐയിൽ ചേർന്നു.
പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതാണ് കോൺഗ്രസിൽ നിന്ന് രാജിവെക്കാൻ സുലേഖയെ പ്രേരിപ്പിച്ചത്.
Ernakulam,Kerala
November 18, 2025 5:35 PM IST
